1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2022

സ്വന്തം ലേഖകൻ: അടിന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർക്ക് ക്യാമ്പ് ഏർപെടുത്തി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. അടുത്ത രണ്ട് ഞായറാഴ്ചകളിലാണ് വാക് ഇൻ പാസ്പോർട്ട് സേവ ക്യാമ്പുകൾ നടത്തുന്നത്. ദുബായിലെയും ഷാർജയിലെയും നാല് ബി.എൽ.എസ് സെന്‍ററുകളിൽ രേഖകളുമായി നേരിട്ടെത്തിയാൽ മതി. മുൻകൂർ അപ്പോയിന്‍റ്മെന്‍റിന്‍റെ ആവശ്യമില്ല. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും അവസരം.

ബർദുബായ് മൻഖൂൽ റോഡിലെ അൽ ഐൻ സെന്‍ററിന് എതിർവശത്തെ അൽ ഖലീജ് സെന്‍റർ (എം േഫ്ലാർ), ദുബായ് ദേര സിറ്റി സെന്‍റർ (ഗ്രൗണ്ട് േഫ്ലാർ), ബർദുബായ് ബാങ്ക് സ്ട്രീറ്റിലെ ഹബീബ് ബാങ്ക് എ.ജി സുറിച്ച് അൽ ജവാറ ബിൽഡിങിലെ പ്രീമിയം ലോഞ്ച് സെന്‍റർ, ഷാർജ എസ്.എസ്.ബി.സി ബാങ്ക് കെട്ടിടത്തിലെ എസ്.എസ്.ബി.സി സെന്‍റർ എന്നിവിടങ്ങളിലാണ് ക്യാമ്പ്.

മെയ് 22, 29 തീയതികളിൽ രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെയായിരിക്കും ക്യാമ്പ്. 1.30 വരെ ടോക്കൺ നൽകും. ഓൺലൈനിൽ സമർപ്പിച്ച അപേക്ഷയും ആവശ്യമായ രേഖകളുമായാണ് എത്തേണ്ടത്. സംശയങ്ങൾക്ക് 80046342 എന്ന നമ്പറിൽ വിളിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.