1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2024

സ്വന്തം ലേഖകൻ: പ്രളയത്തെ തുടർന്ന് നിർത്തിവച്ച ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സേവനങ്ങൾ പുനരാരംഭിച്ചു. ഏറ്റവും പുതിയ ഭേദഗതികൾ അറിയാൻ ആർടിഎയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പിന്തുടരാനും അഭ്യർഥിച്ചു.

വീണ്ടെടുത്ത റൂട്ടുകൾ:
ഇ303–യൂണിയൻ സ്‌ക്വയർ മെട്രോ സ്‌റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്‌റ്റേഷനിലേക്ക്.
ഇ307–ദെയ്റ സിറ്റി സെന്റർ ബസ് സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്.
ഇ307A–അബുഹൈൽ മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്
ഇ306 ബർദുബായ് അൽഗുബൈബ ബസ് സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്.
ഇ315–ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ മുവൈല ബസ് സ്റ്റേഷനിലേക്ക്.

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയാണ് ഇക്കാര്യം അറിയിച്ചത്. പിഴയ്‌ക്കൊപ്പം അവയ്‌ക്കൊപ്പം വരുന്ന ബ്ലാക്ക് പോയിന്റുകളും ഒഴിവാക്കിയിട്ടുണ്ട്.

ട്രാഫിക് നിയമലംഘനങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം സമൂഹത്തോടുള്ള ദുബായ് പോലീസിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. അസാധാരണമായ സാഹചര്യങ്ങളില്‍ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ തീരുമാനം. ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ പലപ്പോഴും ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയെന്നത് സാധ്യമല്ലാത്തതിനാലാണ് തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.