1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2020

സ്വന്തം ലേഖകൻ: കേരളത്തിൽനിന്നും കുവൈത്തിലെത്തിയ നഴ്സുമാർ ഉൾപ്പെടെ 19 പേർക്ക്​ നിരാശയോടെ മടക്കം. ചൊവ്വാഴ്​ച രാത്രി ഒമ്പതിന്​ കുവൈത്തിൽ ഇറങ്ങിയ 200 പേരിൽ 19 പേർക്കാണ്​ ബുധനാഴ്​ച വൈകീട്ട്​ മൂന്നേകാലിന്​ തിരിച്ചുപോവേണ്ടി വന്നത്​. കുവൈത്ത്​ ആരോഗ്യ മന്ത്രാലയം, കെ.​ഒ.സിക, വിദ്യാഭ്യാസ മന്ത്രാലയം എന്നിവിങ്ങളിലെയും അനുബന്ധ കരാർ കമ്പനിയിലെയും ജീവനക്കാരാണ്​ സ്വകാര്യ കമ്പനി ചാർട്ടർ ചെയ്​ത വിമാനത്തിൽ കുവൈത്തിലെത്തിയത്​. എന്നാൽ, വിസ കാലാവധി കഴിഞ്ഞവരോട്​ മടങ്ങാൻ വിമാനത്താവള അധികൃതർ ആവശ്യപ്പെടുകയായിരുന്നു.

ചാർ​േട്ടഡ്​ വിമാനത്തിൽ കൊച്ചിയിൽനിന്ന്​ വന്ന സംഘത്തിൽ 70 പേരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന ഇവരിൽ 51 പേരെ കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളുടെ ഇടപെടലിനെ തുടർന്ന്​ ഇ വിസ വഴി പുറത്തെത്തിച്ചു. ബാക്കി 19 പേരാണ്​ തിരിച്ചുപോയത്​. അവധിക്ക്​ പോയി വിമാന സർവീസ്​ ഇല്ലാത്തതിനാൽ മാസങ്ങളായി നാട്ടിൽ കുടുങ്ങിയവർ തിരിച്ചുവരവിനായി ട്രാവൽ ഏജൻസിക്ക്​​ 59000 രൂപ നൽകിയിരുന്നു.

വിവിധ മന്ത്രാലയങ്ങൾ തങ്ങൾക്ക്​ ആവശ്യമുള്ള ജീവനക്കാരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരുന്നുണ്ട്​. ഇൗ അവസരം ഉപയോഗപ്പെടുത്താനാണ്​ തൊഴിലാളികൾ ശ്രമിച്ചത്​. വിസ കാലാവധി കഴിഞ്ഞവർക്കും പ്രശ്​നമില്ലെന്ന്​ ട്രാവൽ ഏജൻസി തെറ്റിദ്ധരിപ്പിച്ചതാണ്​ നിരാശാജനകമായ മടക്കത്തിലേക്ക്​ നയിച്ചതെന്ന്​ റിപ്പോർട്ടുണ്ട്​.

നാൽപതോളം മലയാളികൾ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി

യാത്രാ നിയമങ്ങൾ മാറിയതറിയാതെ സന്ദർശക വീസയിൽ ദുബായിലെത്തിയ നാൽപതോളം മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ഇതര രാജ്യക്കാരും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങി. സന്ദർശക–ടൂറിസ്റ്റ് വീസകളിലെത്തുന്നവർ 2000 ദിർഹം (നാൽപതിനായിരത്തോളം രൂപ) കൈയിൽ കരുതണമെന്ന് തങ്ങളെ അധികൃതർ അറിയിച്ചതായി ഇവർ പറഞ്ഞു.

കൂടാതെ, ഹോട്ടൽ ബുക്ക് ചെയ്ത രേഖ, ബന്ധുക്കളോ മറ്റോ ഉണ്ടെങ്കിൽ അവരുടെ താമസ വിവരങ്ങൾ എന്നിവയും ഹാജരാക്കണം. നിയമ ഭേദഗതി അറിയാതെ എത്തി കുടുങ്ങിയ തങ്ങളുടെ പ്രശ്നത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. ദുബായിൽ എത്തിയവരിൽ ഭൂരിഭാഗവും തൊഴിൽതേടി വന്ന സാധാരണക്കാരാണ്.

ഹോട്ടൽ റിസർവേഷൻ, റിട്ടേൺ ടിക്കറ്റ് ബുക്കിങ് തുടങ്ങിയവയില്ലാത്ത സന്ദർശക, ടൂറിസ്റ്റ് വീസയിൽ വന്ന കുറച്ചുപേരെയാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തടഞ്ഞതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഒാഫ് റസിഡൻസി ആൻ‍ഡ് ഫോറിൻ ്ഫയേഴ്സ് (ജിഡിആർഎഫ്എ) അധികൃതർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.