1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2022

സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും മികച്ച സംയോജിത- യാത്ര സംവിധാനങ്ങളാണ് ദുബായ് വിമാനത്താവളത്തിലെ യാത്രക്കാർ ഉപയോഗിക്കുന്നതെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്റ്റനന്റ് മുഹമ്മദ്‌ അഹമദ്‌ അൽ മർറി. വിമാനത്താവളത്തിൽ എത്തുന്ന 90 ശതമാനം യാത്രക്കാരും നടപടികൾക്കായി സ്മാർട്ട്‌ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്.

പാസ്‌പോർട്ട് കൗണ്ടറിൽ എത്തുന്നതിന് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി, അവരുടെ അനുഭവം മികച്ചതാക്കാൻ ഈ സംവിധാനങ്ങൾക്ക് സാധിച്ചുവെന്ന് അൽ മർറി പറഞ്ഞു. എയർപോർട്ട് ഷോയുടെ ഭാഗമായുള്ള ‘എയർപോർട്ട് ലീഡേഴ്സ് ഫോറത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട്‌ ഗേറ്റുകൾ 2019 മുതൽ 2022 മാർച്ച്‌ വരെ 100 ദശലക്ഷം പേർ ഉപയോഗിച്ചുവെന്നും അൽ മർറി അറിയിച്ചു. 122 സ്മാർട്ട്‌ ഗേറ്റുകളാണ് ദുബായ് വിമാനത്താവളത്തിലെ ആഗമന, പുറപ്പെടൽ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായിൽ യാത്രക്കാർക്ക് സുഖകരമായി നടപടികൾ പൂർത്തിയാകാൻ ഈ സംവിധാനങ്ങൾ ഏറെ പ്രയോജനകരമായി.

കണ്ണും മുഖവും ക്യാമറയില്‍ കാണിച്ചു നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന ഫാസ്ട്രാക്ക് ബയോമെട്രിക് സംവിധാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഞൊടിയിടയിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഇതിന്റെ വലിയ പ്രത്യേകത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.