1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2022

സ്വന്തം ലേഖകൻ: തൊഴിലാളികൾ രോഗബാധിരാവുകയോ പരുക്കേൽക്കുകയോ ചെയ്താൽ ചികിത്സാ കാലത്തു പൂർണ വേതനം നൽകണമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. ആറു മാസം വരെ തൊഴിലാളിക്കു പൂർണ വേതനം നൽകണം.

രോഗം സുഖപ്പെടും വരെ വേതനം നൽകണമെന്നാണ് ചട്ടം. ചികിത്സ നീളുകയാണെങ്കിൽ അടുത്ത 6 മാസം പകുതി വേതനം നൽകണം.ജോലിക്കിടെ തൊഴിലാളി മരിച്ചാൽ കുടുംബത്തിനു നഷ്ടപരിഹാരം നൽകണം. 24 മാസത്തെ വേതനമാണ് നഷ്ടപരിഹാരം. അത് 18 ദിർഹത്തിൽ കുറയരുത്. പരമാവധി 2 ലക്ഷം ദിർഹം വരെ നൽകാം.

അതിനിടെ യുഎഇയിലെ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇ-ദിര്‍ഹം വഴിയുള്ള പെയ്‌മെന്റുകള്‍ നിര്‍ത്തലാക്കുന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി വിഭാഗമാണ് പുതുതായി ഇ-ദിര്‍ഹാം സംവിധാനം അവസാനിപ്പിച്ചതായും സേവന ഫീസിനായി നവംബര്‍ 14 മുതല്‍ ഇതര പേയ്മെന്റ് രീതികള്‍ സ്വീകരിച്ചു തുടങ്ങിയതായും അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.