1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2020

സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ‘ദുബായ് അഷ്വേർഡ് സ്റ്റാംപ്’. വിനോദസഞ്ചാരികൾക്ക് ഹോട്ടലുകളടക്കമുള്ള വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ, ഉല്ലാസകേന്ദ്രങ്ങൾ എന്നിവയുടെ നിലവാരം ഉറപ്പാക്കാനാണ് പുതിയ നീക്കം.

ശുചിത്വം, അണുനശീകരണം, മറ്റു മുൻകരുതലുകൾ തുടങ്ങിയവയിൽ ദുരന്തനിവാരണ സമിതിയുടെ രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണു ‘നിലവാര മുദ്ര’ ലഭിക്കുക. ഇതു സന്ദർശകർക്ക് കാണാനാകും വിധം സ്ഥാപനങ്ങളിൽ പതിക്കും. 15 ദിവസമാണ് സ്റ്റാംപിന്റെ കാലാവധി.

വീണ്ടും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും. ഡിപ്പാർട്മെന്റ് ഒാഫ് ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് (ദുബായ് ടൂറിസം), ഡിപ്പാർട്മെന്റ് ഒാഫ് ഇക്കണോമിക് ഡവലപ്മെന്റ് (ദുബായ് ഇക്കോണമി), ദുബായ് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായാണ് പുതിയ സംവിധാനത്തിനു തുടക്കം കുറിച്ചത്. മാളുകൾ, ബീച്ചുകൾ, നീന്തൽക്കുളങ്ങൾ, ഭക്ഷണശാലകൾ എന്നിവയെല്ലാം ഇതിന്റെ പരിധിയിൽ വരും. ഇതിനകം പരിശോധന നടത്തിയ 1,000ൽ ഏറെ സ്ഥാപനങ്ങൾ നിലവാരം ഉറപ്പാക്കിയതായി അധികൃതർ വ്യക്തമാക്കി.

ദുബായിൽ ഈ മാസം 7 മുതലാണ് വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്. ഹോട്ടലുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ തിരക്കു കൂടിവരുന്ന സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിരീക്ഷണങ്ങളും പരിശോധനകളുമാണുള്ളതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ് രി പറഞ്ഞു.

രാജ്യാന്തര നിലവാരം ഉറപ്പാക്കുന്ന ഈ മുദ്ര സന്ദർശകരുടെയും താമസക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും അവർക്ക് ഒരോ സ്ഥാപനത്തിന്റെയും നിലവാരം ഉറപ്പാക്കാനും സഹായിക്കുമെന്നും ബായ് ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി, ദുബായ് ഇക്കോണമി ഡയറക്ടർ ജനറൽ സമി അൽ ഖംസി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.