
സ്വന്തം ലേഖകൻ: ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഈ മാസം 22 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ലോകത്തിന്റെ ഭാവി മുൻകൂട്ടി കാണാൻ സാധിക്കുന്ന തരത്തിലാണ് ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ തയ്യാറാക്കിയിരിക്കുന്നത്. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, എമിറേറ്റ്സ് ടവേഴ്സ്, ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നിവക്ക് സമീപത്തായാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഒരുക്കിയിരിക്കുന്നത്.
30,000 ചതുരശ്ര മീറ്ററിൽ 77 മീറ്റർ ഉയരത്തിലൊരുക്കിയ വിസ്മയം തന്നെയാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ. മ്യൂസിയം തുറക്കുന്ന കാര്യം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പ്രഖ്യാപിച്ചത്. ട്വിറ്റലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
മ്യുസിയത്തിന്റെ നിർമ്മാണം തന്നെ വലിയ പ്രത്യേകതകൾ നിറഞ്ഞ ഒന്നാണ് . പുറംചുമരുകളിൽ അറബിക് കാലിഗ്രാഫി ആലേഖനം ചെയ്തിട്ടുണ്ട്. വലിയ പുതുമകളോടെയാണ് ദുബായ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. ദൂമിയിലെ ഏറ്റവും സുന്ദരമായ കെട്ടിടം എന്നാണ് ദുബായ് ഭരണാധികാരി ഇതിനെ വിശേഷിപ്പിച്ചത്.
ലോകത്തെ മനോഹരമായ 14 മ്യൂസിയങ്ങളിലൊന്നായി ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ തെരെഞ്ഞടുത്തു. നാഷനൽ ജ്യോഗ്രാഫിക് 2021 ൽ നടത്തിയ സർവേയിലാണ് മ്യൂസിയം ഓഫ് ഫ്യൂചർ തെരഞ്ഞെടുത്തത്. വർത്താമാനകാലത്ത് നിന്ന് ഭാവിയെ നേരിൽ കാണാനുള്ള ഒരു അവസരം ആണ് മ്യൂസിയം ഓഫ് ഫ്യൂച്ചർ ഒരുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല