
സ്വന്തം ലേഖകൻ: ദുബായിൽ ജോലി തട്ടിപ്പിനിരയായ നഴ്സുമാരെ സഹായിക്കാൻ കൂടുതൽ ആശുപത്രികൾ രംഗത്ത്. എൻഎംസി, റൈറ്റ് ഹെൽത്ത് തുടങ്ങിയ ആശുപത്രികൾ കൂടി നഴ്സുമാരെ അഭിമുഖത്തിനു ക്ഷണിച്ചു. ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ റിക്രൂട്മെന്റ് നടപടികൾ ഇന്നലെ ആരംഭിച്ചു.
ഇതിനിടെ ഒരു റിക്രൂട്ടിങ് ഏജൻസി ഭൂരിഭാഗം നഴ്സുമാർക്കും ഇന്നലെ പണം തിരികെ നൽകി. അതേസമയം, തങ്ങളുടേത് ദുബായ് ഹെൽത്ത് അതോറിറ്റി കോഴ്സ് (ഡിഎച്ച്എ) പഠിപ്പിക്കുന്ന സ്ഥാപനം മാത്രമാണെന്നും റിക്രൂട്ടിങ് നടത്തിയെന്ന വാർത്ത ശരിയല്ലെന്നും അക്സ അധികൃതർ അറിയിച്ചു.
മടങ്ങിപ്പോകാൻ താൽപര്യമുള്ള നഴ്സുമാരെ സഹായിക്കാൻ തയാറാണെന്നു ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രശ്നത്തിൽ ഇടപെട്ടെന്നും ഭാവിയിൽ തട്ടിപ്പുകൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും നോർക്ക സിഇഒ ഹരികൃഷ്ൻ നമ്പൂതിരി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല