1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2022

സ്വന്തം ലേഖകൻ: ഇന്ത്യ ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളില്‍ നിന്ന് ദുബായിലേക്ക് എത്തുന്നവര്‍ക്ക് നിബന്ധനകള്‍ പുതുക്കി. 48 മണിക്കൂര്‍ സാധുതയുള്ള നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കേറ്റാണ് ഇനി യാത്രക്കാര്‍ ഹാജരാക്കേണ്ടത്. ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്. ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ലെബനന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാന്‍, യുകെ, വിയറ്റ്‌നാം, സാംബിയ എന്നീ രാജ്യങ്ങളെയാണ് 48 മണിക്കൂറിനിടെയുള്ള കോവിഡ് പരിശോധനാ ഫലം ആവശ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

പരിശോധനാ ഫലത്തില്‍ അവയുടെ ആധികാരികത പരിശോധിക്കാന്‍ സാധിക്കുന്ന ക്യുആര്‍ കോഡ് ഉണ്ടായിരിക്കണം. ദുബായ് വിമാനത്താവളത്തില്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനാ ഫലം പരിശോധിക്കും. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച് ആറ് മണിക്കൂറിനകം മറ്റൊരു പിസിആര്‍ പരിശോധനയ്ക്കും വിധേയമാകണം.

ഇന്ത്യ ഉള്‍പ്പെടെയുള്ള 50 രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ദുബായില്‍ എത്തിയ ശേഷവും പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. ജനുവരി 2 മുതല്‍ യുകെയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് 48 മണിക്കൂറിനിടെയുള്ള പിസിആര്‍ പരിശോധനാ ഫലം ദുബായില്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇവര്‍ക്ക് യുകെയിലെ എന്‍എച്ച്എസ് കോവിഡ് പരിശോധനാ ഫലം യാത്രാ രേഖയായി സ്വീകരിക്കില്ലെന്നും അറിയിച്ചിരുന്നു.

ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പിസിആര്‍ പരിശോധന നടത്തി കോവിഡ് സ്ഥിരീകരിച്ചാല്‍ പത്തുദിവസം ക്വാറന്റീന്‍, രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഇത് നിര്‍ബന്ധമാണ്. കൂടാതെ, Covid-19 DXB മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുക, നിയമങ്ങള്‍ തെറ്റിച്ചാല്‍ 10,000 ദിര്‍ഹം പിഴ വരെ ഈടാക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി.

ടെസ്റ്റ് പോസിറ്റിവായ സമയം മുതല്‍ ക്വാറന്റീന്‍ തുടങ്ങണം, പത്തു ദിവസത്തിനുശേഷം വീണ്ടും പിസിആര്‍ പരിശോധന നടത്തി പുറത്തിറങ്ങാവുന്നതാണ്, ഹോം ക്വാറന്റീന്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ സൗകര്യം ലഭ്യമാണ്. ഇതിന് പണം നല്‍കേണ്ടിവരും, ഗുരുതര രോഗലക്ഷണം കാണിച്ചാല്‍ ഡിഎച്ച്എയുടെ ടോള്‍ഫ്രീ നമ്പറിലേക്ക്(800342) വിളിച്ച് ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന് ബുക്ക് ചെയ്യാം, ക്വാറന്റീന്‍ പത്തുദിവസം പൂര്‍ത്തിയാക്കിയാല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് മെസേജ് ആയോ ആപ്പിലോ ലഭിക്കും എന്നിവ ബാധകമായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.