
സ്വന്തം ലേഖകൻ: ഫൈസർ വാക്സീന്റെ ആദ്യ ഡോസ് എടുക്കുന്നവർക്ക് അനുവദിച്ച സമയത്തിൽ മാറ്റം. പുതിയ സമയക്രമം ഇവരെ എസ്എംഎസ് വഴി അറിയിക്കും. രാജ്യാന്തര വിതരണ ശൃംഖലയിൽ വന്ന കാലതാമസം മൂലമാണിതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ആദ്യ ഡോസ് എടുത്തവർക്ക് അടുത്ത ഡോസ് നൽകുന്നതിൽ മാറ്റമില്ല.
ദുബായ് ദുരന്ത നിവാരണ സുപ്രിം കമ്മിറ്റിയുമായി സഹകരിച്ച് ആരോഗ്യ വകുപ്പാണ് വാക്സിൻ വിതരണത്തിന് നേതൃത്വം നല്‍കുന്നത്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ സാബീല്‍, അല്‍ മിസ്ഹര്‍, നാദ് അല്‍ ഹമ്ര്‍, ബര്‍ഷ എന്നിവിടങ്ങളിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററിലും അപ്ടൗണ്‍ മിര്‍ദിഫ് മെഡിക്കല്‍ ഫിറ്റ്‌നെസ് സെന്റര്‍, ഹത്ത ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് വാക്‌സിന്‍ ലഭിക്കുക.
ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ മൊബൈല്‍ ആപ്പ് വഴിയോ 800342 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയോ ഫൈസര്‍ വാക്‌സിന്‍ ബുക്ക് ചെയ്യാം. എന്നാല്‍ ആദ്യഘട്ടത്തില്‍ മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്. 60നു മുകളില്‍ പ്രായമുള്ള സ്വദേശികളും വിദേശികളും, 18 വയസ്സിന് മുകളില്‍ പ്രായമുള്ളവും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരാണ് മുന്‍ഗണനാ വിഭാഗത്തില്‍ വരുന്നത്.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. കൊവിഡ് ബാധിച്ചവര്‍ക്കും വാക്‌സിന്‍ എടുക്കാം. പക്ഷെ അവര്‍ കൊവിഡ് ബാധയുണ്ടായി മൂന്നു മാസത്തിനു ശേഷമാണ് പ്രതിരോധ കുത്തിവയ്പ്പ എടുക്കേണ്ടത്. ഫ്‌ളൂ വൈക്‌സിന്‍ എടുത്തവര്‍ക്കും കൊവിഡ് വാക്‌സിനെടുക്കാം. പക്ഷെ, ആദ്യ വാക്‌സിന്‍ എടുത്ത് നാലാഴ്ച കഴിഞ്ഞേ കൊവിഡ് വാക്‌സിന്‍ എടുക്കാവൂ.
വാക്‌സിന്‍ എടുത്താലും മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ യാത്രാ ആവശ്യങ്ങള്‍ക്കും സര്‍ജറിയുമായി ബന്ധപ്പെട്ടുമുള്ള പിസിആര്‍ ടെസ്റ്റുകള്‍ എടുക്കേണ്ടിവരും. ആദ്യ ഡോസ് ശരീരത്തിലെത്തി നാല് ആഴ്ചയ്ക്കകം കൊവിഡ് പ്രതിരോധ ശേഷി കൈവരും. ഇതര എമിറേറ്റുകളിൽ ചൈനയുടെ സിനോഫാം വാക്സീൻ മാത്രമാണുള്ളത്. ദുബായിൽ രണ്ട് വാക്സിനുകളും നൽകുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല