
സ്വന്തം ലേഖകൻ: പ്രമുഖ കമ്പനികളുടെ പാക്കേജുകളുടെ പേരിൽ ഇ- മെയിൽ തട്ടിപ്പ് നടത്തുന്ന സംഘം സജീവമാണെന്നും കരുതിയിരിക്കണമെന്നും ദുബായ് പോലീസിൻ്റെ ദുബൈ പൊലീസ്. പ്രശസ്ത സ്ഥാപനങ്ങളുടെ ലോഗോയും ചിത്രങ്ങളും ദുരുപയോഗം ചെയ്താണ് തട്ടിപ്പ്.
നമ്മുടെ അക്കൗണ്ട് വഴി പണം ട്രാൻസ്ഫർ ചെയ്യുന്നതോടെ അക്കൗണ്ട് പൂർണമായും ഹാക്ക് ചെയ്യുന്ന രീതിയിലാണ് തട്ടിപ്പ്. ടൂറിസം അടക്കം മേഖലകളിൽ ആകർഷകമായ പാക്കേജുകളുണ്ടെന്ന രീതിയിലാണ് ഇ- മെയിൽ വരുന്നത്. ഇംഗ്ലീഷിലും അറബിയിലുമാണ് മെസേജ് വരുന്നത്. പണം അടക്കാനുള്ള ലിങ്കും ഒപ്പമുണ്ടാവും.
വൻകിട കമ്പനികളിലെ ‘കിടിലൻ’ ഓഫറുകൾ കണ്ട് കണ്ണുതള്ളുന്നവർ ഇടംവലം നോക്കാതെ ലിങ്കിൽ ക്ലിക്ക് ചെയ്യും. ഇവിടെ അക്കൗണ്ട് വിവരങ്ങൾ നൽകുന്നതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടും. അക്കൗണ്ടിൽനിന്ന് വലിയൊരു തുക പിൻവലിച്ചിരിക്കുന്നു എന്ന െമസേജ് വരുേമ്പാഴാണ് പലരും തട്ടിപ്പിെൻറ വിവരം അറിയുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്നായിരിക്കും തട്ടിപ്പുകാരുടെ ഓപറേഷൻ. അതിനാൽ, ആരാണ് തട്ടിപ്പിന് പിന്നിലെന്നോ ആരുടെ അക്കൗണ്ടാണെന്നോ കണ്ടെത്താൻ കഴിയില്ല. കണ്ടെത്തിയാൽ തന്നെ ഇവരെ പിടികൂടാനോ തട്ടിയെടുത്ത പണം തിരികെ പിടിക്കാനോ ബുദ്ധിമുട്ടായിരിക്കും. പരിചയമില്ലാത്ത ഇ-മെയിലിൽ നിന്ന് വരുന്ന ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് പൊലീസ് പറഞ്ഞു.
ബാങ്കിലെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ ഓൺലൈൻ വഴി ആർക്കും കൈമാറരുതെന്നും പൊലീസ് അറിയിച്ചു. തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ 901 എന്ന ഹോട്ട്ലൈൻ നമ്പറിൽ പൊലീസിനെ വിവരം അറിയിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല