
സ്വന്തം ലേഖകൻ: ടൂറിസം മേഖലയിൽ കനത്ത കോവിഡ് സുരക്ഷാ ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി അധികൃതർ നടപടികൾ കർശനമാക്കി. ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് മൂന്നു ഘട്ടമായുള്ള നടപടികളും കോവിഡ് പ്രതിരോധ ചട്ടവും ആദ്യമായി പ്രഖ്യാപിച്ച നഗരം ദുബായാണ്. ഇതിൻ്റെ ഭാഗമായി ദുബായിയെ ഏറ്റവും സുരക്ഷിത നഗരമാക്കി മാറ്റാനാണ് നടപടികൾ കടുപ്പിക്കുന്നത്.
ദുബായ് പൊലീസ്, മുനിസിപ്പാലിറ്റി, ദുബായ് ഇക്കണോമി എന്നിവയുമായി ചേർന്നാണ് നടപടികൾ സ്വീകരിക്കുന്നത്. കോവിഡ് ചട്ട ലംഘനങ്ങൾക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. കോവിഡ് ചട്ടങ്ങൾ പാലിക്കാതിരുന്നതിന് രണ്ടു മാസത്തിനിടെ 47 ടൂറിസം സ്ഥാപനങ്ങൾ പൂട്ടിയതായും 274 ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.
ഷോപ്പിങ് മാളുകൾ,ഹോട്ടലുകൾ, സ്വകാര്യ ബീച്ചുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ 70% ശേഷിയിൽ പ്രവർത്തിക്കുന്നതു തുടരും. തിയറ്ററുകൾ, ഇൻഡോർ സ്പോർട്സ് സ്ഥാപനങ്ങൾ, റിക്രിയേഷൻ ക്ലബുകൾ തുടങ്ങിയവയെല്ലാം 50% ശേഷിയിലുമാവും പ്രവർത്തിക്കുക. പബുകളും, ബാറുകളും തുറക്കില്ല.
റമസാൻ തുടക്കം വരെയും ഇപ്പോഴത്തെ നിലയിൽത്തന്നെ പരിശോധനകളും നടപടികളും തുടരാനാണ് അധികൃതർ വ്യക്തമാക്കി.
റാസല്‍ഖൈമയിൽ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 8 വരെ നീട്ടി
റാസല്‍ഖൈമയിലെ കോവിഡ് വ്യാപന പ്രതിരോധ നടപടികള്‍ ഏപ്രിൽ വരെ നീട്ടി ദുരന്ത നിവാരണ വകുപ്പ്. പ്രാദേശിക -ദേശീയ -അന്താരാഷ്്ട്ര സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് കോവിഡ് മാനദണ്ഡങ്ങളില്‍ കടുത്ത നിയന്ത്രണം തുടരാനുള്ള റാക് എമര്‍ജന്‍സി ക്രൈസിസ് ഡിസാസ്റ്റര്‍ മാനേജ്മെൻറിെൻറ പ്രഖ്യാപനമെന്ന് ചെയര്‍മാനും റാക് പൊലീസ് മേധാവിയുമായ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു.
കോവിഡ് നിർദേശങ്ങളോട് സമൂഹത്തിെൻറ പ്രതികരണം പ്രശംസാര്‍ഹമാണ്. വാക്സിനേഷന് സ്വീകരിക്കുന്നതിനും ആവേശകരമായ പ്രതികരണമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷോപ്പിങ് സെൻററുകളില്‍ 60 ശതമാനം, പൊതുഗതാഗതം, സിനിമ ശാലകള്‍, ഫിറ്റ്നസ് സെൻററുകള്‍, നീന്തല്‍ക്കുളങ്ങള്‍, ഹോട്ടലുകളോടനുബന്ധിച്ച സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം, പൊതുസേവന കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ 70 ശതമാനം എന്ന രീതിയിലാണ് ഒരേസമയം ആളുകളെ ഉള്‍ക്കൊള്ളേണ്ടത്.
കഫ്റ്റീരിയ, റസ്റ്റാറൻറുകൾ എന്നിവിടങ്ങളിലെ തീന്മേശകളില് രണ്ടുമീറ്റര്‍ അകലം പാലിക്കണം. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കലും രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കലും കര്‍ശനമായി തുടരണം. വിവാഹ ചടങ്ങുകളില്‍ 10ഉം മരണാനന്തര ചടങ്ങുകളില്‍ 20ഉം പേരില്‍ ആളുകള്‍ കൂടാന്‍ പാടില്ലെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല