1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2021

സ്വന്തം ലേഖകൻ: കോവിഡ് രൂക്ഷമായിരുന്ന സമയത്ത് സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിച്ച ടാക്സി ഡ്രൈവർമാരുടെ പേരുകൾ ടാക്സിക്ക് മുകളിൽ പ്രദർശിപ്പിക്കാൻ തീരുമാനം. മഹാമാരിക്കാലത്ത് അധികസമയം ജോലി ചെയ്ത് സാമൂഹിക ഉത്തരവാദിത്വം നിറവേറ്റിയതിനാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ഇത്തരമൊരു ആദരം ഇവർക്ക് നൽകുന്നത്.

ഡ്രൈവർമാരെ തിരഞ്ഞെടുത്താണ് ആദരിക്കുന്നത്. ടാക്സിക്ക് മുകളിലെ മഞ്ഞ ബോർഡിലായിരിക്കും പേരുകൾ പ്രദർശിപ്പിക്കുക. ഫ്രാഞ്ചൈസി കമ്പനികളുടെയും ദുബായ് ടാക്സി കോർപ്പറേഷന്റെയും ഉൾപ്പെടെ 638 ഡ്രൈവർമാരാണ് സംരംഭത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ കൂട്ടത്തിലുണ്ട്. യാത്രക്കാരോട് സത്യസന്ധത പുലർത്തുന്ന ഡ്രൈവർമാരെ ആദരിക്കുന്നതിന് പുറമെയാണ് പുതിയ സംരംഭം.

മികച്ച ഡ്രൈവർമാർക്കുള്ള ട്രാഫിക് സേഫ്റ്റി അവാർഡും നിലവിലുണ്ട്. തിരഞ്ഞെടുത്ത ടാക്സി ഡ്രൈവർമാർക്ക് അവരുടെ കുടുംബങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവരാനായി ട്രാഫിക് സേഫ്റ്റി അവാർഡിന്റെ ഭാഗമായുള്ള സൗജന്യ വിമാന ടിക്കറ്റുകളും നൽകുന്നുണ്ട്. മികച്ച ഡ്രൈവർമാർക്കായി ഏകദേശം 20 ലക്ഷം ദിർഹമാണ് വകയിരുത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.