1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2021

സ്വന്തം ലേഖകൻ: ഇലക്ട്രിക് വാഹനങ്ങൾക്ക് പാർക്കിങ്ങും സാലിക് ടാഗും സൗജന്യം. സാലിക് ഗേറ്റ് കടക്കാൻ ഫീസ് നൽകണം. മലിനീകരണമുണ്ടാക്കാത്ത ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർടിഎ നടപടി. ദുബായ് ലൈസൻസുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് അടുത്തവർഷം ജൂലൈ 22 വരെയാണ് ആനുകൂല്യം.

ഇവയ്ക്കുള്ള പാർക്കിങ് മേഖലകൾ പ്രത്യേകം അടയാളപ്പെടുത്തും. ഇളവ് ലഭിക്കാൻ അപേക്ഷ നൽകേണ്ടതില്ല. ഇലക്ട്രിക് വാഹനങ്ങൾക്ക് റജിസ്ട്രേഷൻ ഫീസും കുറവാണ്. റജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ ആർടിഎ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽ നിന്നു സാലിക് ടാഗ് സൗജന്യമായി ലഭിക്കും.

ഡിസംബർ 31 വരെ ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ്ങിന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) സൗകര്യമൊരുക്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഈ വർഷം ഫെബ്രുവരി അവസാനം വരെയുള്ള കണക്കനുസരിച്ച് ദുബായിൽ 2,473 ഇലക്ട്രിക് വാഹനങ്ങളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.