1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2021

സ്വന്തം ലേഖകൻ: ദുബായിൽ കുട്ടികളെ സ്കൂളിൽ ചേർക്കുന്ന പ്രായത്തിൽ മാറ്റം വരുന്നു. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ)യാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം മക്കളെ സ്കൂളിൽ ചേർക്കാനൊരുങ്ങുന്ന മാതാപിതാക്കൾ ഇക്കാര്യം ശ്രദ്ധിക്കണമന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകുമെന്നും വെബ്സൈറ്റിൽ രക്ഷിതാക്കളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

പ്രി– കെജി, കെജി, കെജി–1, ഗ്രേഡ് –1 എന്നീ ക്ലാസുകളില്‍ പ്രവേശനം നേടുന്നവരുടെ പ്രായമായിരിക്കും മാറുക. സെപ്റ്റംബറിൽ പുതിയ അധ്യയന വർഷാരംഭത്തിൽ പ്രത്യേകിച്ച് െഎബി, യുകെ, അമേരിക്കൻ കരിക്കുലമുള്ള സ്കൂളുകളിൽ പുതിയ തീരുമാനം ബാധകമാകും. ഒാഗസ്റ്റ് 31ന് മൂന്ന് വയസ്സ് പൂർത്തിയാകുന്ന കുട്ടികൾക്ക് മാത്രമേ പ്രി–കെജി ക്ലാസിൽ പ്രവേശനം നേടാനാവുകയുള്ളൂ എന്നും സൂചിപ്പിച്ചു. നേരത്തെ ഡിസംബർ 31 ആയിരുന്നു തിയതി.

അതേസമയം, കെജി –1ലേയ്ക്കുള്ള കുട്ടികൾക്ക് ഒാഗസ്റ്റ് 31ന് 4 വയസ്സും കെജി–2ലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് 5 വയസ്സും ഗ്രേഡ് 1, 2 വിദ്യാർഥികൾക്ക് 6 വയസ്സും ഇൗ വർഷം ഒാഗസ്റ്റ് 31ന് പൂർത്തിയായിരിക്കണം. എന്നാൽ, ഇന്ത്യൻ, പാക്കിസ്ഥാൻ സ്കൂളുകളുകളിലടക്കം അധ്യയന വർഷം ഏപ്രിലിലാണ് ആരംഭിക്കാറ്. അതുകൊണ്ട് ഇൗ സ്കൂളുകളിൽ ഇൗ നിയമം അടുത്ത വർഷം ഏപ്രിലിലാണ് ബാധകമാകുക.

ഗ്രീൻ രാജ്യങ്ങളുടെ എണ്ണം കുറച്ച് അബുദാബി

യാത്രാ നടപടികളിൽ ഇളവുള്ള ഗ്രീൻ രാജ്യങ്ങളുടെ എണ്ണം അബുദാബി 12ൽനിന്ന് 10 ആക്കി കുറച്ചു. ന്യൂസീലൻഡ്, സിംഗപ്പൂർ, ബ്രൂണെ, ഓസ്ട്രേലിയ, ഭൂട്ടാൻ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ്‌ലൻഡ്, മൊറീഷ്യസ് എന്നീ രാജ്യങ്ങളാണ് പുതുക്കിയ പട്ടികയിൽ ഇടംപിടിച്ചത്. അബുദാബി സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയിൽ ഒരിക്കലാണ് പട്ടിക പരിഷ്കരിക്കുന്നത്.

ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാരെല്ലാം റെഡ് വിഭാഗത്തിലാണ് ഉൾപ്പെടുക. റെഡ് രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് ഐസിഎ അനുമതിക്കൊപ്പം 96 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം. അബുദാബിയിൽ 10 ദിവസത്തെ ക്വാറന്റീനുമുണ്ട്. വാക്സീൻ എടുത്തവരും വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായവരും റെഡ് രാജ്യങ്ങളിൽനിന്നാണ് വരുന്നതെങ്കിൽ ക്വാറന്റീനിൽ ഇരിക്കണം.

മസ്ദാർ സിറ്റിയിൽ മുബാദല ഹെൽത്ത് നെറ്റ് വർക്കിനു കീഴിൽ പുതിയ കൊവിഡ് വാക്സിനേഷൻ സെന്റർ തുറന്നു. 50 വയസ്സിനു മുകളിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ഇവിടെ നേരിട്ടെത്തി വാക്സീൻ എടുക്കാം. മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് കേന്ദ്രത്തിന്റെ പ്രവൃത്തി സമയം. എമിറേറ്റ്സ് ഐഡി (തിരിച്ചറിയൽ കാർഡ്) കരുതുകയും മൊബൈലിൽ അൽഹൊസൻ ആപ്പ് ഡൗൺലോഡ് ചെയ്യുകയും വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.