1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2021

സ്വന്തം ലേഖകൻ: 88 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് പൂര്‍ണമായി ഒഴിവാക്കുകയോ ഭാഗികമായി കുറയ്ക്കുകയോ ചെയ്ത് ദുബായ് ഭരണകൂടം. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും നിക്ഷേപകരെയും പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇതുമായി ബന്ധപ്പെട്ട തീരുമാനത്തിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അംഗീകാരം നല്‍കി.

ദുബായ് മാരിടൈം സിറ്റി അതോറിറ്റിയാണ് ഫീസുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച ഏജന്‍സികളിലൊന്ന്. റെസിഡന്‍സി വിസ, എംപ്ലോയ്‌മെന്റ് വിസ, വിസ പുതുക്കല്‍, സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് മാരിടൈം സിറ്റി അതോറിറ്റിയിലേക്കുള്ള വിസ ട്രാന്‍സഫര്‍ തുടങ്ങിയവയ്ക്കുള്ള ഫീസുകളിലാണ് അതോറിറ്റി കുറവ് വരുത്തിയത്. തൊഴില്‍ ആരോഗ്യ കാര്‍ഡുകള്‍ പുതുക്കല്‍, അടിയന്തര മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ലേബര്‍ സപ്ലൈയുമായി ബന്ധപ്പെട്ട പെര്‍മിറ്റ് തുടങ്ങിയവയുടെ ഫീസുകള്‍ ഒഴിവാക്കി നല്‍കാനാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ തീരുമാനം.

ടൂറിസം അനുമതിക്കുള്ള ഫീസുകള്‍ ഈടാക്കുന്നത് നിര്‍ത്തിയതായി ദുബായ് ടൂറിസം അറിയിച്ചു. പുതിയ പെര്‍മിറ്റിനും നിലവിലുള്ളത് പുതുക്കാനുമുള്ള ഫീസുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അതോടൊപ്പം ഫാഷന്‍ ഷോ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ഫീസും താല്‍ക്കാലികമായി ഈടാക്കില്ല. ട്രാഫിക് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി റോഡ് അടയ്ക്കുന്നതിനുള്ള പെര്‍മിറ്റ്, ആഢംബര ബൈക്കുകള്‍ തുടങ്ങിയവയ്ക്കുള്ള ഫീസുകള്‍ ഒഴിവാക്കാന്‍ ആര്‍ടിഎയും തീരുമാനമെടുത്തു.

റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെ ബ്രോക്കര്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനുള്ള ഫീസ് ഈടാക്കില്ലെന്ന് ദുബായ് ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റും അറിയിച്ചു. സിവില്‍ കേസുകളിലെ വിവിധികളുടെ സര്‍ട്ടിഫൈഡ് കോപ്പികള്‍ ഫീസില്ലാതെ ദുബായ് കോര്‍ട്ട്‌സ് സൗജന്യമായി നല്‍കും. ബിസിനസ് കേന്ദ്രങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിന് ഉള്‍പ്പെടെയുള്ള ഫീസുകള്‍ കുറയ്ക്കാന്‍ ജുബായ് ഇക്കോണമിയും തീരുമാനിച്ചിട്ടുണ്ട്. മാരിടൈം പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് കുറയ്ക്കാന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിയും തീരുമാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.