സ്വന്തം ലേഖകന്‍: 1000 കോടി ദര്‍ഹം ചെലവില്‍ 7.5 ലക്ഷം ചതുരശ്ര മീറ്ററില്‍ ഷോപ്പിംഗ് വിസ്മയമാകാന്‍ ദുബായ് സ്‌ക്വയര്‍. ദുബായ് ക്രീക് ഹാര്‍ബറില്‍ ‘ദുബായ് സ്‌ക്വയര്‍’ എന്ന പേരിലാണ് ലോകോത്തര സംവിധാനങ്ങളോടെ ഷോപ്പിങ് കേന്ദ്രമൊരുങ്ങുന്നത്. 1000 കോടി ദര്‍ഹം ചെലവില്‍ 7.5 ലക്ഷം ചതുരശ്ര മീറ്ററിലാണ് പുതുമകള്‍ നിറഞ്ഞ കേന്ദ്രം നിര്‍മിക്കുന്നത്. നാലു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
പുതിയ തലമുറയുടെ അഭിരുചികളെല്ലാം ഉള്‍ക്കൊണ്ട് നിര്‍മിക്കുന്ന ഷോപ്പിങ് കേന്ദ്രം ഇമാര്‍ പ്രോപ്പര്‍ട്ടീസും ദുബൈ ഹോള്‍ഡിങ്ങും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ലോകത്തിലെ എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും കേന്ദ്രങ്ങള്‍ ഇവിടെ ഉണ്ടാകും. ബുര്‍ജ് ഖലീഫയെക്കാള്‍ വലിയ കെട്ടിടമായിരിക്കും ക്രീക് ടവര്‍. ബുര്‍ജ് ഖലീഫയേക്കാള്‍ നൂറുമീറ്റര്‍ അധികം ഉയരമുള്ള ക്രീക് ടവര്‍ 2020 ലെ വേള്‍ഡ് എക്‌സ്‌പോയ്ക്കു മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പത്തുമിനിറ്റ് കൊണ്ട് ഇവിടെയെത്താം. റാസല്‍ഖോര്‍ വന്യജീവി സങ്കേതം, ബുര്‍ജ് ഖലീഫ എന്നിവയും ഇതിന്റെ സമീപമാണ്. ദുബായ് സ്‌ക്വയറിനെ ദുബായ് ക്രീക് ടവറുമായി ഭൂഗര്‍ഭപാത വഴി ബന്ധിപ്പിക്കുവാനും പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല