1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2023

സ്വന്തം ലേഖകൻ: ദുബായിൽ ടാക്‌സി ഡ്രൈവർമാരെയും ബൈക്ക് റൈഡർമാരെയും റിക്രൂട്ട് ചെയ്യുന്നതിനായി ദുബായ് ടാക്‌സി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡ്രൈവർമാർക്ക് 2,500 ദിർഹം വരെ ശമ്പളവും കമ്മീഷനുമാണ് ദുബായ് ടാക്‌സി വാഗ്ദാനം ചെയ്യുന്നത്. 23 നും 50 നും ഇടയിൽ പ്രായമുള്ള എല്ലാ രാജ്യക്കാർക്കും ഈ ജോലികൾക്കായി അപേക്ഷിക്കാം.

2,000-2,5000 ദിർഹം പ്രതിമാസ ശമ്പളത്തിന് പുറമേ, ഡ്രൈവർമാർക്ക് അവരുടെ തൊഴിൽ കാലയളവിൽ ആരോഗ്യ ഇൻഷുറൻസും താമസസൗകര്യവും ലഭിക്കും. വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 31 വെള്ളിയാഴ്ച രാവിലെ 7 മുതൽ 11 വരെ ദുബായിലെ അബൂ ഹെയിൽ സെന്ററിലെ പ്രിവിലേജ് ലേബർ റിക്രൂട്ട്മെന്റ് ഓഫീസ് എം-11-ൽ നടക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ താമസ വിസ, യുഎഇ ദേശീയ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, സിവി എന്നിവയുടെ പകർപ്പുകളും വെള്ള പശ്ചാത്തലത്തിലുള്ള മൂന്ന് ഫോട്ടോകളും സഹിതം ഹാജരാവണമെന്ന് അധികൃതർ അറിയിച്ചു.

ബൈക്ക് റൈഡറുടെ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മോട്ടോർബൈക്ക് ലൈസൻസ് ഉണ്ടായിരിക്കണം. ഓരോ ഡെലിവറിക്കും കമ്പനി 7.5 ദിർഹം നൽകും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മറ്റ് ആനുകൂല്യങ്ങളും നൽകും.

പുണ്യമാസമായ റമദാൻ മാസത്തിൽ ഡെലിവറി ഡ്രൈവർമാരുടെ ആവശ്യം വർധിക്കുമെന്ന് എച്ച്ആർ കൺസൾട്ടിംഗ് സ്ഥാപനമായ മെറ്റിയർ മാനേജിംഗ് ഡയറക്ടർ ഹാതിം മസ്‌കവാല പറഞ്ഞു. കാരണം പലരും വീടുകളിൽ വച്ച് സൗകര്യപൂർവം നോമ്പ് തുറക്കാനാണ് ആഗ്രഹിക്കുന്നത്.

അതുകൊണ്ടുതന്നെ അവർ ഭക്ഷണം വീട്ടിലേക്ക് ഓർഡർ ചെയ്യാനാണ് താൽപര്യപ്പെടുന്നത്. ഓർഡറുകൾ പ്രകാരം സാധനങ്ങൾ എത്തിക്കുന്നതിന് റെസ്റ്റോറന്റുകളും ഭക്ഷണ വിതരണ കമ്പനികളും കൂടുതൽ ഡ്രൈവർമാരെ നിയമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.