1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2015

സ്വന്തം ലേഖകന്‍: 2020 ല്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന പദവി എത്തിപ്പിടിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ദുബായ്. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട് ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വന്‍തുകയുടെ പദ്ധതികള്‍ നടപ്പാക്കിയതായി റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. വിഷന്‍ 2020 എന്നു പേരിട്ടിരിക്കുന്ന ഈ വികസ പദ്ധതിയുടെ ഭാഗമായി വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.

2005 നിലവില്‍ വന്ന് പത്തു വര്‍ഷം തികക്കുമ്പോള്‍ ആര്‍ടിഎ 80 ബില്യന്‍ ദിര്‍ഹമിന്റെ പദ്ധതികളാണ് നടപ്പാക്കിയത്. 85 ബില്യന്‍ ദിര്‍ഹമിനു മുകളില്‍ ആസ്തിയും ആര്‍ടിഎക്ക് സ്വന്തമായുണ്ട്. പദ്ധതി വികസന പരിപാടിയുടെ ഭാഗമായി ആര്‍ടിഎ ചെയര്‍മാന്‍ മതാര്‍ ആല്‍ തായറാണ് ഈ വിവരം അറിയിച്ചത്.

ലോകോത്തര നിലവാരമുള്ള റോഡ് നിര്‍മാണത്തിനാണ് ആര്‍ടിഎ ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത്. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ ദുബായിലെ റോഡുകളെ കുറിച്ച് പ്രത്യേക പരാമര്‍ശം ഉണ്ടായിരുന്നു. ഏറ്റവും മികച്ച അടിസ്ഥാന സൗകര്യ വികസനമായിരിക്കണം ദുബൈയില്‍ വേണ്ടതെന്ന് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നിര്‍ദേശിച്ചിരുന്നു.

2020 ഓടെ ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍കുതിച്ചു ചാട്ടമാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്. വേള്‍ഡ് എക്‌സ്‌പോ 2020 മുന്നില്‍ കണ്ടുകൊണ്ട് ബസ് ഗതാഗതം, ദുബൈ മെട്രോ, ട്രാം എന്നിവയെ ഏകോപിപ്പിച്ചു കൊണ്ടുള്ള വന്‍വികസന പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് ആര്‍ടിഎ നല്‍കുന്ന സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.