1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2022

സ്വന്തം ലേഖകൻ: ആറു മാസത്തിനിടെ ടാക്സികളിലും ബസുകളിലും മെട്രോയിലും മറന്ന സാധനങ്ങൾ ഒന്നും രണ്ടുമല്ല, 44,062 എണ്ണം. പണവും മൊബൈൽ ഫോണും പാസ്പോർട്ടും ലാപ്ടോപ്പും വരെയുണ്ട്. ഭൂരിഭാഗവും തിരിച്ചു നൽകി. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് മറവിയുടെ കണക്ക് പുറത്തു വിട്ടത്.

2.27 കോടി രൂപ (12,72,800 ദിർഹം) പണമായി മറന്നു വച്ചു. 12,410 മൊബൈൽ ഫോണുകളും 2819 ഇലക്ട്രോണിക് ഉപകരണങ്ങളും ലഭിച്ചതിൽ ഉൾപ്പെടും. 766 പേർ പാസ്പോർട്ടും 342 പേർ ലാപ്ടോപ്പും വരെ മറന്നിട്ടുണ്ട്. മറന്നവ ഉടമകൾക്കു കൈമാറിയ ഡ്രൈവർമാരുടെ സത്യസന്ധതയെ ആർടിഎ പ്രശംസിച്ചു.

ദുബായിയുടെ പേര് ഉയർത്തുന്നതിൽ ഡ്രൈവർമാരുടെ പങ്ക് വലുതാണെന്നു ചൂണ്ടിക്കാട്ടിയ അധികൃതർ മികച്ച സേവനം നൽകുന്ന ടാക്സി കമ്പനികൾക്ക് എക്സലൻസ് അവാർഡും പ്രഖ്യാപിച്ചു. ആർടിഎ കോൾ സെന്ററിൽ ആറു മാസത്തിനിടെ വന്ന 5724 അടിയന്തര കോളുകളിൽ 99 ശതമാനവും പരിഹരിച്ചു.

51 ശതമാനം പരാതികളും ടാക്സി, ബസ് സർവീസുകളെക്കുറിച്ചായിരുന്നു. പാർക്കിങ് നിയമ ലംഘനങ്ങളിൽ നിന്ന് ഒഴിവാക്കാൻ 8 ശതമാനം പേർ വിളിച്ചു. 4 ശതമാനം മാത്രമായിരുന്നു നോൾ കാർഡ് സംബന്ധിച്ചു പരാതിപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.