1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2023

സ്വന്തം ലേഖകൻ: അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ കഴിഞ്ഞ ഉണ്ടായ കത്തിക്കുത്ത് ഒരു നഗരത്തിലാകെ കലാപത്തിന് ഇടയാക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഡബ്ലിനിലെ പാര്‍നെല്‍ സ്‌ക്വയര്‍ ഈസ്റ്റില്‍ സ്കൂൾ കുട്ടികൾക്ക് നേരെ ഉണ്ടായ കത്തിക്കുത്തിനെ തുടർന്നാണ് വ്യാപകമായ കലാപമുണ്ടായത്. കലാപത്തെ തുടർന്ന് നിരവധി അക്രമസംഭവങ്ങളും നാശനഷ്ടങ്ങളും ഉണ്ടായി.

അയർലൻഡ് പൊലീസ് സേനയായ ഗാർഡയുടെ കാറുകളും ലൂവാസുകളും ബസുകളും കടകളും ഉൾപ്പെടെയുള്ളവ തീ വെച്ച് നശിപ്പിക്കപ്പെട്ടു. ഉച്ചയ്ക്ക് ഉണ്ടായ കത്തിക്കുത്തിൽ ഒരു സ്ത്രീക്കും മൂന്നു കുട്ടികൾക്കും പര‌ുക്കേറ്റതിനെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

അക്രമകാരി കുടിയേറ്റക്കാരനാണ് എന്ന് ആരോപിച്ച് ഒരുകൂട്ടം ചെറുപ്പക്കാർ കുടിയേറ്റ വിരുദ്ധ മുദ്രാവാക്യവുമായി ഡബ്ലിനിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ നിരവധി ഗാർഡ ഓഫിസർമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. എന്നാൽ സ്ത്രീകളെയും കുട്ടികളെയും കുത്തി പരിക്കേൽപ്പിച്ചയാളെ നേരിട്ടത് ബ്രസീലുകാരനായ മറ്റൊരു കുടിയേറ്റക്കാരൻ ആണ് എന്നതാണ് മറ്റൊരു പ്രത്യേകത.

കഴിഞ്ഞ ദിവസം രാത്രിയോടുകൂടിയാണ് ആക്രമണം നടന്ന സ്ഥലത്തിന് സമീപത്തായി കലാപം പൊട്ടിപ്പുറപ്പെട്ടത്. വ്യാപകമായി കടകൾ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെയും ആക്രമിച്ചു.

കലാപം രൂക്ഷമായതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400 ലധികം ഗാര്‍ഡയെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. ബസുകള്‍, ട്രാമുകള്‍, ലുവാസ് എന്നിവ ആക്രമിക്കപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്ത സംഭവത്തെ അപലപിച്ച ഗാര്‍ഡ കമ്മിഷണര്‍ ഡ്റൂ ഹാരിസ് വലതുപക്ഷ തീവ്രവാദികളാണ് അക്രമത്തിന് പിന്നില്ലെന്ന് വ്യക്തമാക്കി.

ഗാര്‍ഡയ്ക്ക് നേരെയും ആക്രമണമുണ്ടായെങ്കിലും, സാരമായ പരിക്കുകളില്ല. ഇപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമാ ണെന്നും അക്രമത്തിന് തീവ്രവാദസ്വഭാവമുണ്ടോ എന്ന കാര്യത്തില്‍ ഗാര്‍ഡ അന്വേഷണം നടത്തുകയാണെന്നും പത്രസമ്മേളനത്തില്‍ ഗാര്‍ഡ കമ്മിഷണര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.