1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2016

സ്വന്തം ലേഖകന്‍: ഇപോസ്റ്റല്‍ ബാലറ്റ് സര്‍വീസ് വോട്ടര്‍മാക്കും സൈനികര്‍ക്കും മാത്രം, പ്രവാസി ഇന്ത്യക്കാര്‍ പുറത്തായി. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വോട്ടുചെയ്യാനായി 1961 ലെ തെരഞ്ഞെടുപ്പു ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയതോടെയാണ് പുതുതായി ആരംഭിക്കുന്ന ഇപോസ്റ്റല്‍ ബാലറ്റില്‍നിന്ന് പ്രവാസികള്‍ പുറത്തായത്.

വിദേശത്തുള്ള സര്‍വിസ് വോട്ടര്‍മാര്‍ക്കും സൈനികര്‍ക്കും മാത്രമായി ഇപോസ്റ്റല്‍ ബാലറ്റ് കേന്ദ്രം പരിമിതപ്പെടുത്തി. പ്രവാസി വോട്ടവകാശത്തിന് അനുകൂലമായ സുപ്രീംകോടതി വിധിക്കാധാരമായ ഹരജി നല്‍കിയ ശംസീര്‍ വയലിലാണ് പുതിയ അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. പ്രവാസികള്‍ക്ക് വോട്ടവകാശത്തിനായി സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം 21 നാണ് ചട്ടം ഭേദഗതി ചെയ്ത് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് ശംസീര്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന് പുറത്തുനിന്ന് ഇപോസ്റ്റല്‍ ബാലറ്റ് വഴി വോട്ടുചെയ്യാനായി 1961 ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ 23 ആം ചട്ടം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. എന്നാല്‍ ഇപോസ്റ്റല്‍ ബാലറ്റ് വഴി സൈനികരടക്കമുള്ള സര്‍ക്കാര്‍ സര്‍വിസിലുള്ളവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാനാകൂ എന്ന് സര്‍ക്കാര്‍ ഭേദഗതിയില്‍ പ്രത്യേകം വ്യക്തമാക്കി.

ഇതോടെ പ്രവാസി വോട്ടര്‍മാര്‍ ഒന്നാകെ പുറത്താകുകയും പ്രവാസി വോട്ട് എന്ന സുപ്രീം കോടതി നിര്‍ദേശം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടതായും ശംസീര്‍ ബോധിപ്പിച്ചു. അതിനാല്‍, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 60 (സി) വകുപ്പിന് കീഴില്‍ വിജ്ഞാപനമിറക്കി പ്രവാസി വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നല്‍കണമെന്നും ശംസീര്‍ ഹര്‍ജിയില്‍ പറയുന്നു. യാണ് പ്രവാസികള്‍ക്ക് വോട്ട് നല്‍കാനുള്ള വിധി കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചത്. ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.