1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2015

ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് ജപ്പാനിലെ ഒക്കിനാവാ ദ്വീപ് സമുച്ഛയത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഭൂചലനത്തിന്റെ കാഠിന്യം കുറവായിരുന്നതിനാല്‍ മുന്നറിയിപ്പ് പിന്‍വലിച്ചു. ജപ്പാന്റെ ദക്ഷിണദിക്കിലും തായ്‌വാനിലുമാണ് ഭൂചലനമുണ്ടായത്.

ഇരുരാജ്യങ്ങളില്‍നിന്നും ഇതുവരെ നാശനഷ്ടങ്ങളോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടൂറിസ്റ്റ് സ്‌പോട്ടുകളായ ഒക്കിനാവ, മിയാക്കൊജിമ എന്നിവിടങ്ങളില്‍ സുനാമി ഉണ്ടാകുമെന്നായിരുന്നു ആദ്യം മീറ്ററോളജിക്കല്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ തുടര്‍ പഠനങ്ങളില്‍ സുനാമി സൃഷ്ടിക്കാനുള്ള ശേഷി ഭൂചനലത്തിനില്ലായിരുന്നെന്ന് കണ്ടെത്തിയതിനാല്‍ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു.

ജപ്പാനിലെ പ്രാദേശിക സമയം വൈകിട്ട് 10.43നാണ് ഭൂചനലമുണ്ടായത്. റിക്ടല്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഒക്കിനാവയാണ്.

നിലവില്‍ സുനാമി ഭീഷണിയില്ലെന്ന് ദ് പെസഫിക്ക് സുനാമി വാര്‍ണിംഗ് സെന്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.