1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2015

സ്വന്തം ലേഖകന്‍: വടക്കേ ഇന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് പാക്ക് നിയന്ത്രണ കാശ്മീരിലും ദില്ലിയിലും ചലനം അനുഭവപ്പെട്ടു.

ദില്ലിയില്‍ രണ്ട് തവണ അനുഭവപ്പെട്ട ഭൂചലനം ഏകദേശം രണ്ട് മിനിറ്റോളം നീണ്ട് നിന്നു. ദില്ലിക്ക് പുറമെ ചണ്ഡിഗഢ്, ശ്രീനഗര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

പാകിസതാനിലും അഫ്ഗാനിസ്ഥാനിലും ചിലര്‍ക്ക് പരിക്കേറ്റതൊഴിച്ചാല്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാകിസ്ഥാനിലെ പെഷവാനില്‍ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത കാലത്തായി അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ അനുഭവപ്പെട്ട ഭൂചനത്തില്‍ 400 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.