1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2017

സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷത്തിനു ശേഷം ലോകമെങ്ങും ഒരൊറ്റ ദിവസം ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഇതിനു മുന്‍പ് 2014 ഏപ്രില്‍ 20നാണ് ഇങ്ങനെ വന്നത്. ഇനി 2025 ഏപ്രില്‍ 20ന് ഇത് ആവര്‍ത്തിക്കും. 2001, 2004, 2007, 2010, 2011, 2028, 2031, 2034 തുടങ്ങിയ വര്‍ഷങ്ങളിലും ഈസ്റ്റര്‍ ഒരു ദിവസമാണ് വരുന്നത്. ഇത്യോപ്യ, എറിട്രിയ, ഈജിപ്ത്, റഷ്യ, ബലാറസ് (ബൈലോറഷ്യ), യുക്രെയ്ന്‍, കസഖ്‌സ്ഥാന്‍, മൊള്‍!ഡോവ, ജോര്‍ജിയ, സെര്‍ബിയ, മാസിഡോണിയ, റുമേനിയ, ബള്‍ഗേറിയ, ഗ്രീസ്, സൈപ്രസ്, തുര്‍ക്കി, സിറിയാ ഇസ്രയേല്‍, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലെ 20 കോടിയിലധികം ക്രൈസ്തവര്‍ മിക്ക വര്‍ഷവും ഒന്നോ നാലോ അഞ്ചോ ആഴ്ചകള്‍ വൈകിയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

മലങ്കര, അര്‍മേനിയന്‍, ഫിന്നിഷ് എന്നിവ ഒഴികെയുള്ള ഓര്‍ത്തഡോക്‌സ് സഭകളും ചില രാജ്യങ്ങളില്‍ കത്തോലിക്കരും ജൂലിയന്‍ കലണ്ടര്‍ പ്രകാരമുള്ള ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നതാണു കാരണം. മറ്റുള്ളവര്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കി ഈസ്റ്റര്‍ ആഘോഷിക്കുന്നു. ക്രിസ്മസ് ആഘോഷത്തിനും ഇതുപോലെ തീയതി വ്യത്യാസമുണ്ട്. വസന്ത വിഷുവം ആയ മാര്‍ച്ച് 21 നോ അതിനുശേഷമോ വരുന്ന പൗര്‍ണമിയുടെ പിറ്റേ ഞായറാഴ്ചയാണ് ഈസ്റ്റര്‍.

ഈ പൗര്‍ണമി (പെസഹാചന്ദ്രന്‍) ഞായറാഴ്ച വന്നാല്‍ ഈസ്റ്റര്‍ അതിനടുത്ത ഞായറാഴ്ചയായിരിക്കും. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഈസ്റ്റര്‍ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാര്‍ച്ച് 22 (1598, 1693, 1761, 1818, 2285) വൈകിയുള്ള തീയതി ഏപ്രില്‍ 25 (1666, 1734, 1886, 1943, 2038, 2190, 2258) ആണ്. ഉയിര്‍പ്പ് തിരുനാള്‍ രാത്രിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുര്‍ബാനയ്ക്ക് വത്തിക്കാനില്‍ പതിനായിരങ്ങള്‍ ഒത്തു ചേര്‍ന്നു. സ്ത്രീകളെ ബഹുമാനിക്കണമെന്നും ദരിദ്രരേയും അഭയാര്‍ഥികളെയും സംരക്ഷിക്കമെന്നും ദിവ്യബലിയില്‍ പങ്കെടുത്ത വിശ്വാസികളെ മാര്‍പാപ്പ ഓര്‍മപ്പെടുത്തി.

ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ബാല്‍ക്കണിയില്‍ നിന്ന് രണ്ടര ലക്ഷത്തോളം വരുന്ന വിശ്വാസികളെ മാര്‍പാപ്പ അഭിസംബോധന ചെയ്യും ഐ.എസ് ഭീകരാക്രണഭീഷണയെ തുടര്‍ന്ന് കനത്ത സുരക്ഷാ വലയിത്തിലാണ് വത്തിക്കാന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.