1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2018

സ്വന്തം ലേഖകന്‍: ഇക്കോ വിനോദസഞ്ചാര പദ്ധതിയുമായി യുഎഇ; സഞ്ചാരികളെ ക്ഷണിച്ച് പരിസ്ഥിതി വകുപ്പ്. യുഎഇ. കാലാവസ്ഥ വ്യതിയാനപാരിസ്ഥിതിക വകുപ്പ് മന്ത്രാലയത്തിന്റെ കീഴില്‍ ആവിഷ്‌ക്കരിച്ചിരുക്കുന്ന പദ്ധതി രാജ്യത്തിന്റെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിച്ചുകൊണ്ടാകും നടപ്പിലാക്കുക. യു.എ.ഇ.യുടെ ഇക്കോടൂറിസത്തിന്റെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങള്‍ കണക്കിലെടുത്ത് മൂന്നുഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.

മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ കാലാവസ്ഥാ വ്യതിയാന പാരിസ്ഥിതികവകുപ്പ് മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ 43 സംരക്ഷിത മേഖലകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമുള്‍പ്പെടുത്തിയുള്ള പ്രചാരണത്തിലൂടെയാണ് ആദ്യഘട്ടത്തിന് തുടക്കമിടുന്നത്.

പരിസ്ഥിതിസൗഹൃദപരമായ വിമാനയാത്ര, ഹോട്ടലുകള്‍, കടല്‍ത്തീരങ്ങള്‍ എന്നിവയും പദ്ധതിക്ക് കീഴില്‍ ഒരുങ്ങും. ഇതിനായി ഒരു പ്രത്യേക വെബ്‌സൈറ്റും സ്മാര്‍ട്ട് ആപ്പും മന്ത്രാലയം പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിക്കായി പൊതുസ്വകാര്യ മേഖലകളുടെ പങ്കാളിത്തം ഉറപ്പാക്കും. പ്രകൃതി സംരക്ഷണം, വിഭവങ്ങളുടെ ചൂഷണം തടയല്‍, സുസ്ഥിര വികസനം മുതലായവയാണ് പദ്ധതി യു.എ.ഇ. സമൂഹത്തിന് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.