1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2024

സ്വന്തം ലേഖകൻ: ജി-20 ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതിയുടെ മുന്നൊരുക്കം ഊർജിതമായി. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭ വിലയിരുത്തലിനായി ഇന്ത്യൻ സംഘം യുഎഇയിൽ നടത്തിയ സന്ദർശനം വിജയകരമാണ്. സൗദി അറേബ്യ ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായ മറ്റു രാജ്യങ്ങളിലും ഇന്ത്യൻ സംഘം ഉടൻ സന്ദർശനം നടത്തും.

ഷിപ്പിങ് , തുറമുഖം, ഉപരിതല ഗതാഗതം, വാണിജ്യം, വ്യവസായം, കസ്റ്റംസ് എന്നീ വകുപ്പുകളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരാണ് യുഎഇയിലെത്തിയ ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നത്. വിവിധ വകുപ്പു മേധാവികളുമായി നടന്ന ചർച്ച ഏറെ വിജയകരമായിരുന്നുവെന്ന് സംഘം പ്രതികരിച്ചു. സൗദി അറേബ്യ ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായ മറ്റു രാജ്യങ്ങളിലും ഇന്ത്യൻ സംഘം വൈകാതെ സന്ദർശനം നടത്തും.

മേഖലയിലെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയാണ് ഇടനാഴി മുഖേന പ്രധാനമായും ലക്ഷ്യമിടുന്നത്. വരും കാലങ്ങളിൽ ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയുടെ സാമ്പത്തിക ഏകീകരണത്തിനുള്ള മാധ്യമമായും പദ്ധതി മാറും. ഏഷ്യയിൽ നിന്ന് മിഡിൽ ഈസ്റ്റ് വഴി യുറോപ്പിലേക്ക് അവസരങ്ങളുടെ വലിയ സാധ്യതകളാകും തുറക്കപ്പെടുക. അഞ്ചു ദിവസത്തോളം യുഎഇയിൽ ചെലവിട്ട സംഘം രാജ്യത്തെ പ്രധാന തുറമുഖങ്ങളിലും സന്ദർശനം നടത്തി.

ദുബായ് ജബൽ അലി തുറമുഖം, അബൂദയിലെ ഖലീഫ പോർട്ട് എന്നിവക്കു പുറമെ ഷാർജ, ഫുജൈറ തുറമുഖങ്ങളും സംഘം സന്ദർശിച്ചു. രണ്ട് പ്രത്യേക ഇടനാഴികളാണ് ഇന്ത്യ മുന്നിൽ കാണുന്നത്. കിഴക്കൻ ഇടനാഴി ഇന്ത്യയെയും ഗൾഫിനെയും തമ്മിൽ ബന്ധിപ്പിക്കും. വടക്കൻ കോറിഡോർ ഗൾഫിനെയും യൂറോപ്പിനെയും ബന്ധിപ്പിക്കും.

സമുദ്ര വാണിജ്യ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയെന്നതാണ് ആദ്യഘട്ടത്തിൽ കോറിഡോർ പദ്ധതി മുന്നിൽ കാണുന്നത്. ചെലവു കുറഞ്ഞതും സൗകര്യപ്രദവുമായ ചരക്കുകടത്ത് വാണിജ്യ, നിക്ഷേപ മേഖലകളിൽ വലിയ കരുത്തായി മാറും. നിലവിലുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനായാൽ സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം ഉറപ്പാക്കാൻ കഴിയുമെന്ന് ഇന്ത്യ-യുഎഇ സംഘങ്ങൾ വിലയിരുത്തി. ആയിരക്കണക്കിന്പുതിയ തൊഴിലവസരങ്ങൾ രൂപപ്പെടുത്താനും പദ്ധതി സഹായകമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.