1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2016

സ്വന്തം ലേഖകന്‍: ഇക്വഡോറിനെ ഞെട്ടിച്ച് വീണ്ടും ഭൂചലനം, ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തില്‍ ആളപായമോ സുനാമി മുന്നറിയിപ്പോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 480 പേര്‍ മരിച്ച് ദിവസങ്ങള്‍ക്കകമുണ്ടായ കുലുക്കം ഇക്വഡോറിലെ ജനതയെ പരിഭ്രാന്തിയില്‍ ആഴ്ത്തിയിരിക്കുകയാണ്. ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 8.33 നാണ് 15.7 കിലോമീറ്റര്‍ ആഴത്തില്‍ ചലനമുണ്ടായത്.

ഇക്വഡോറിന്റെ വടക്ക് പടിഞ്ഞാറന്‍ തീരപട്ടണങ്ങളായ മ്യൂസില്‍ നിന്ന് 25 കിലോമീറ്ററും പ്രൊപ്പീഷ്യയില്‍ നിന്ന് 73 കിലോമീറ്ററും ദൂരെയാണ് ചലനമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തലസ്ഥാനമായ ക്വിറ്റോയിലോ വന്‍ നഗരമായ ഗ്വായക്വിലോ ചലനമുണ്ടാക്കത്തക്ക തീവ്രതയുണ്ടായിരുന്നില്ല.

വിനോദസഞ്ചാരികള്‍ ഏറെയെത്താറുള്ള പസഫിക്കിനോടടുത്ത ഇക്വഡോര്‍ തീരത്ത് ശനിയാഴ്ചയുണ്ടായ ഭൂകമ്പം ഒട്ടേറെ ജീവനെടുത്തിരുന്നു. നാശനഷ്ടങ്ങള്‍ക്കിടയില്‍ കാണാതായ 1700 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.