1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2017

സ്വന്തം ലേഖകന്‍: ക്രിസ്ത്യന്‍ പള്ളികളിലെ സ്‌ഫോടനം, ഈജിപ്തില്‍ മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, അക്രമത്തെ അപലപിച്ച് മാര്‍പാപ്പ. രാജ്യത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗമായ കോപ്റ്റിക് ക്രിസ്ത്യാനികളുടെ പള്ളികളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്തിയതിന് പിന്നാലെ ഈജിപ്തില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് അഹ്‌ദേല്‍ ഫത്താ അല്‍ സിസി ടെലിവിഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കൂടുതല്‍ ആക്രമണങ്ങളുണ്ടാകാതിരിക്കാന്‍ രാജ്യത്താകമാനം സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 45 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാഷനല്‍ ഡിഫന്‍സ് കൗണ്‍സിലിെന്റ അടിയന്തര യോഗം വിളിച്ചശേഷമാണ് അല്‍സീസി അടിയന്തരാവസ്ഥ നടപ്പാക്കുന്നതായി ദേശീയ ടെലിവിഷനിലൂടെ അറിയിച്ചത്. ഇത് പാര്‍ലമെന്റ് അംഗീകരിച്ചാല്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരും.

എന്നാല്‍, കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിെന്റ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യത്തെ വിന്യസിക്കാനുള്ള അല്‍സീസിയുടെ നീക്കത്തെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ ആശങ്കയോടെയാണ് കാണുന്നത്. അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരുന്നതോടെ, രാജ്യത്തെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്കും മറ്റും വിലക്കുണ്ടാകും. ഭരണകൂട മാധ്യമങ്ങള്‍ക്കു മാത്രമാണ് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുക.

വീടുകളില്‍ യഥേഷ്ടം റെയ്ഡ് നടത്തുന്നതിനും സംശയത്തിെന്റ ആനുകൂല്യത്തില്‍ അറസ്റ്റ് ചെയ്യുന്നതിനും സൈന്യത്തിന് പ്രത്യേക അധികാരവും അടിയന്തരാവസ്ഥ നിയമങ്ങള്‍ നല്‍കുന്നുണ്ട്. ഈ നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ക്കിടയില്‍ ശക്തമാണ്. അടിയന്തരാവസ്ഥ രാജ്യത്തെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന്, ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ അല്‍സീസി തുറുങ്കിലടച്ച സംഭവം ചൂണ്ടിക്കാട്ടി ഹ്യൂമന്റൈറ്റ്‌സ് വാച്ച് ചൂണ്ടിക്കാട്ടി.

അക്രമത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അപലപിച്ചു. ഈ മാസം അവസാനം മാര്‍പ്പാപ്പ ഈജിപ്ത് സന്ദര്‍ശിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ യു.എന്‍ രക്ഷാസമിതി പ്രത്യേക യോഗം ചേര്‍ന്ന് അനുശോചനം അറിയിച്ചു. സൗദി അറേബ്യ, തുര്‍ക്കി, ഫ്രാന്‍സ്, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും ഐ.എസ് ഭീകരാക്രമണത്തെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തി. അലക്‌സാണ്ഡ്രിയയിലും ടാന്റയിലുമാണ് കോപ്റ്റിക് ക്രിസ്ത്യന്‍ വിഭാഗക്കാരുടെ ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.