സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ദ ടൈംസ് പത്രത്തിന്റെ ലേഖികയെ ഈജിപ്ത് പുറത്താക്കി; നടപടിയ്ക്കു പിന്നില്‍ വിവാദ അഭിമുഖം. ഏഴു വര്‍ഷമായി ടൈസിനു വേണ്ടി ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്ന ബെല്‍ ട്രൂവ് എന്ന പത്രപ്രവര്‍ത്തകയെയാണ് കഴിഞ്ഞ ദിവസം പൊലീസ് വിമാനത്താവളത്തിലെത്തിച്ച് ലണ്ടനിലേക്ക് കയറ്റി അയച്ചത്. ഇവരെ മൂന്ന് ആഴ്ചമുമ്പ് ജയിലിലടച്ചിരുന്നു.
യൂറോപ്പിലേക്ക് കടക്കുകയായിരുന്ന അഭയാര്‍ഥികളുടെ ബോട്ട് മറിഞ്ഞ് മരിച്ചയാളുടെ ബന്ധുവിനെ അഭിമുഖം നടത്തിയതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. രാജ്യത്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ ഭരണകൂടം മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ടൈംസ് വൃത്തങ്ങള്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈജിപ്തില്‍ മാധ്യമനിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. നേരത്തേ സീസീഭരണകൂടം അല്‍ജസീറ ലേഖകനടക്കം നിരവധി മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല