1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2019

സ്വന്തം ലേഖകൻ: മൂവായിരം വര്‍ഷത്തോളം പഴക്കമുള്ള മമ്മി ശവപ്പെട്ടികള്‍ ഈജിപ്തില്‍ കണ്ടെടുത്തു 1800 നു ശേഷം ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ മമ്മിഫൈഡ് മൃതദേഹങ്ങളുള്ള കല്ലറകള്‍ കണ്ടെത്തിയിരിക്കുന്നത്. 23 മുതിര്‍ന്ന പരുഷന്‍മാരുടെയും 5 സ്ത്രീകളുടെയും 2 കുട്ടികളുടെയും ഉള്‍പ്പെടെ 30 മൃതദേഹങ്ങളാണ് ഇതില്‍ ഉള്ളത്.

ഫറോവ കാലഘട്ടത്തിലെ പുരോഹിത വര്‍ഗത്തിന്റേതാണ് ശവശരീരങ്ങള്‍ എന്നു കുതുന്നു.19 ആം നൂറ്റാണ്ടിനു ശേഷം ആദ്യമായി കണ്ടെത്തുന്ന ഭീമന്‍ ശവകുടീരം ആണിത്. ഈജിപ്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പ് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇതില്‍ 2 ശവപ്പെട്ടികള്‍ തുറന്നു. ഉള്ളില്‍ മൃതദേഹം ചുറ്റി വരിഞ്ഞ തുണി കീറുകപോലും ഉണ്ടായിരുന്നില്ല. മുഖമുള്‍പ്പെടെ തുണികൊണ്ട് കെട്ടി വരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ഈജിപ്തിലെ ലക്‌സറില്‍ തെക്ക്ഭാഗത്തുള്ള പട്ടണത്തിലെ അല്‍ അസാസിഫ് സിമട്രിയില്‍ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. ശവപ്പെട്ടികളില്‍ ലിഖിതങ്ങള്‍ പ്രകാരം 3000 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഈ ശവകുടീരം.

ബി.സി പത്താം നൂറ്റാണ്ടിലെ 22ാം ഫറോവാ ഭരണാധികാരിയുടെ കാലയളവില്‍ സ്ഥാപിച്ച ശവകുടീരങ്ങളാണ് ഇതെന്ന് കരുതുന്നു. അതിമനോഹരമായി ചിത്രപ്പണികളും എഴുത്തു കുത്തുകളും ആലേഖനം ചെയ്ത ശവപ്പെട്ടികളിലാണ് ഇവരെ അടക്കം ചെയ്തിരിക്കുന്നത്. കാലം ഇത്ര കഴിഞ്ഞിട്ടും ഈ ചിത്രപ്പണികളും ലിഖിതങ്ങളും കേടു കൂടാതെ തന്നെ ശവപ്പെട്ടികള്‍ക്കുമുകളില്‍ കാണാനാവുന്നുണ്ട്.

ഈജ്പിതില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഈയടുത്ത് കാലത്തായി പിരമിഡ് ഗവേഷണം കുറച്ചുകൂടി ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ആദ്യവാരം ഇവിടത്തെ ചരിത്ര ഗവേഷകര്‍ പുരാതന കാലത്തെ ഒരു വ്യവസായിക നഗരം കണ്ടെത്തുകയുണ്ടായി. ഇപ്പോഴത്തെ മമ്മി ശവകുടീരം കണ്ടെത്തലില്‍ വലിയ പ്രതീക്ഷയാണ് ഈജിപ്തിലെ ടൂറിസം വകുപ്പിനുള്ളത്.

2011 ല്‍ അറബ് വിപ്ലവം ആഞ്ഞടിച്ച ഈജിപ്തില്‍ ടൂറിസം രംഗം പാടേ തകര്‍ന്നു പോയിരുന്നു. ടൂറിസത്തിലെ പഴയ പ്രതാപകാലത്തെ വീണ്ടെടുക്കാന്‍ പറ്റുമെന്ന വിശ്വാസത്തിലാണ് ഈജിപ്ത്യന്‍ ടൂറിസം വകുപ്പ്. നവംബറില്‍ കെയ്‌റോയിലുള്ള ഈജിപ്ഷ്യന്‍ മ്യൂസിയത്തിലേക്ക് ഇവ മാറ്റും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.