1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2015

സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വലിയ പ്രകൃത വാതക പാടം ഈജിപ്ഷ്യന്‍ തീരത്ത് കണ്ടെത്തി. ഇറ്റാലിയന്‍ എണ്ണക്കമ്പനി ഭീമനായ എനിയാണ് ലോകത്തെ ഏറ്റവും വലിയ പ്രകൃത വാതക ശേഖരം കണ്ടെത്തിയതായി പ്രഖ്യാപിച്ചത്.

30 ട്രില്യണ്‍ ക്യുബിക് ഫീറ്റ് പ്രകൃതി വാതകം പാടത്ത് ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഏതാണ്ട് 5.5 ബില്യണ്‍ ബാരല്‍ എണ്ണക്ക് തുല്യമാണിത്. മെഡിറ്ററേനിയനില്‍ ഉപരിതലത്തില്‍ നിന്ന് 1450 മീറ്റര്‍ താഴെയായാണ് പുതിയ വാതകശേഖരം കണ്ടെത്തിയത്. നൂറ് ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നതാണ് ഈ ശേഖരം.

പത്തു വര്‍ഷത്തേക്ക് ഈജിപ്തിന്റെ ഇന്ധന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പ്രകൃതി വാതക ശേഖരം പുതുതായി കണ്ടെത്തിയ പാടത്തിലുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞു. അടുത്ത വര്‍ഷത്തോടെ ഇത് കുഴിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

കടുത്ത ഊര്‍ജ്ജ ദാരിദ്രം അനുഭവിക്കുന്ന രാജ്യമാണ് ഈജിപ്ത്. ഒരു കാലത്ത് ഇന്ധന സമൃദ്ധമായിരുന്ന രാജ്യം ഇന്ന് എണ്ണ ഇറക്കുമതിചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഈജിപ്ഷ്യന്‍ നഗരങ്ങളാകട്ടെ വേനല്‍ക്കാലത്ത് വൈദ്യുതി മുടക്കത്തിനും പേരുകേട്ടവയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.