
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചവരെ വലയിൽ വീഴ്ത്തി പണം തട്ടാൻ സംഘങ്ങൾ. രണ്ടുഡോസും സ്വീകരിച്ചുകഴിഞ്ഞവരുടെ ഇഹ്തിറാസ് ആപ്പിൽ തനിയെ തന്നെ ‘COVID19 VACCINATED’ എന്ന മുദ്രണം വരുകയാണ് ചെയ്യുക. എന്നാൽ, രണ്ടു ഡോസും കഴിഞ്ഞവർക്ക് കഴിഞ്ഞ ദിവസങ്ങളിലായി തട്ടിപ്പുഫോണുകൾ വരുന്നുണ്ട്.
ആപ്പിൽ മാറ്റം വരുത്താനായി നിങ്ങളുെട വിവരങ്ങൾ അറിയാൻ സി.ഐ.ഡിയിൽനിന്നും പൊലീസിൽനിന്നുമാണ് വിളിക്കുന്നത് എന്നാണ് ഇത്തരക്കാർ പരിചയപ്പെടുത്തുന്നത്. വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതിെൻറ വിവരങ്ങൾ ചേർത്ത് ഇഹ്തിറാസ് ആപ് നവീകരിക്കാനാണ് വിളിക്കുന്നതെന്നും വിശ്വസിപ്പിക്കും.
ഇതിനായി ആപ്പിലും മെട്രാഷിലും നൽകിയിരിക്കുന്ന ഫോൺനമ്പർ ഏതാണെന്ന് പറഞ്ഞുകൊടുക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് നൽകിക്കഴിഞ്ഞാൽ മൊൈബൽ നമ്പറിൽ വരുന്ന മെസേജിലെ പ്രത്യേക കോഡ് പറഞ്ഞു കൊടുക്കാനും ആവശ്യപ്പെടും. ഇത് പറഞ്ഞുകൊടുത്താൽ ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുസംഘങ്ങൾ മനസ്സിലാക്കുകയാണ് ചെയ്യുക. ഇതിലൂടെ എ.ടി.എമ്മിൽനിന്ന് പണം തട്ടുകയും ചെയ്യും.
ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ നൽകില്ലെന്ന് പറയുന്നവരെ തട്ടിപ്പു സംഘങ്ങൾ ഭീഷണിെപ്പടുത്തുന്നുമുണ്ട്. ‘പൊലീസ് ക്യാപ്റ്റൻ ആയിരിക്കും ഇനി നിങ്ങളോട് സംസാരിക്കുക’ എന്ന് പറഞ്ഞ് മറ്റൊരാൾക്ക് ഫോൺ കൈമാറുന്ന രീതിയും തട്ടിപ്പുകാർ പയറ്റുന്നുണ്ട്. അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ഇത്തരം ഫോൺ കോളുകൾ വരുന്നത്.
ഒരു കാരണവശാലും ആർക്കും തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്ന് ആഭ്യന്തരമന്ത്രാലയം ഇടക്കിടെ ഓർമപ്പെടുത്തുന്നുണ്ട്. വാക്സിൻ സ്വീകരിച്ചുകഴിഞ്ഞവർക്ക് പ്രൈമറി ഹെൽത് കെയർ കോർപറേഷനിൽനിന്നോ ഹമദ് മെഡിക്കൽ കോർപറേഷനിൽനിേന്നാ സി.ഐ.ഡി വകുപ്പിൽനിന്നോ ആരും ഇത്തരത്തിൽ ഫോൺ വിളിക്കില്ല.
വാക്സിൻ സ്വീകരിച്ചുകഴിഞ്ഞവരുടെ ഇഹ്തിറാസ് ആപ്പിൽ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ താനെ ‘COVID19 VACCINATED’ എന്ന മുദ്രണം രേഖപ്പെടുത്തപ്പെടുകയാണ് ചെയ്യുക. കോവിഡ് രണ്ടാംതരംഗത്തിെൻറ സാഹചര്യത്തിൽ ഖത്തറിൽ ചില കോവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ, നിലവിൽ രോഗികൾ ഗണ്യമായി കുറഞ്ഞതോടെ മേയ് 28 മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിലാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല