1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2022

സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം ജൂലൈ എട്ടിനും ബലിപെരുന്നാൾ (ഇൗദുൽ അദ്ഹ) ഒൻപതിനുമായിരിക്കും. സൗദിയിലെ തുമൈർ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്.

ദുല്‍ഹജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒമാനിലും മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേയ്ക്ക് തീര്‍ഥാടകരും അധികൃതരും കടന്നു. ദുല്‍ഹജ് ഏഴിന് വൈകിട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍ നിന്നു നീങ്ങിത്തുടങ്ങും. ജൂലൈ 12 ന് (ദുല്‍ഹജ് 13) ചടങ്ങുകള്‍ അവസാനിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.