1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2021
FILE – Emma Coronel Aispuro (AP Photo/Kevin Hagen, File)

സ്വന്തം ലേഖകൻ: തിങ്കളാഴ്ച ഡാലസ് വിമാനത്താവളത്തിൽ അറസ്റ്റിലായ എമ്മ കൊറോനെൽ ഐസ്പുറോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയങ്ങളിലൊന്ന്. യിലിൽ കഴിയുന്ന മെക്സിക്കൻ ലഹരിമരുന്നു മാഫിയ തലവൻ ‘എൽ ചാപ്പോ’ ജോക്വിം ഗുസ്മാന്റെ ഭാര്യയാണ് എമ്മ. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന എൽ ചാപ്പോയെ രണ്ടുവട്ടം ജയിൽചാടാൻ സഹായിച്ച എമ്മയാണ് നിലവിൽ എൽ ചാപ്പോയുടെ ലഹരിസാമ്രാജ്യം നിയന്ത്രിക്കുന്നത്.

യുഎസ്–മെക്സിക്കോ ഇരട്ട പൗരത്വമുള്ള എമ്മ നിലവിൽ വെർജീനിയ ജയിലിലാണ് ഉള്ളത്. എൽ ചാപ്പോയെ 18–ാം പിറന്നാൾ ദിനത്തിൽ വിവാഹം ചെയ്ത കൊറോനെൽ മെക്സിക്കോയിൽ സൗന്ദര്യ കിരീടം ചൂടിയതിനു പിന്നാലെയാണ് മാഫിയ തലവന്റെ ഭാര്യയായത്. മെക്സിക്കോയിൽ നിന്നു ജയിൽ ചാടിയതിനു ശേഷം 2017 ൽ പിടിക്കപ്പെട്ട എൽ ചാപ്പോയെ പിന്നീടു യുഎസിനു കൈമാറിയപ്പോൾ കൊറോനെലും സംഘവും പിന്നാലെയെത്തി. 3 മാസത്തോളം നീണ്ട വിചാരണയിൽ എല്ലാ ദിവസവും കൊറോനെൽ കോടതി മുറിയിലുണ്ടായിരുന്നു.

63കാരനായ എൽ ചാപ്പോയെ 2007 ലാണ് എമ്മ വിവാഹം കഴിച്ചത്. 2015ൽ ഗുസ്‌മാൻ ജയിൽ ചാടാൻ ശ്രമിച്ചിരുന്നു. 2016ൽ വീണ്ടും ജയിൽ ചാടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ ജയിൽ ചാട്ടങ്ങൾക്ക് പിന്നിൽ ആസൂത്രണം നടത്തിയത് എമ്മ ആണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ടൺ കണക്കിന് മയക്കുമരുന്നാണ് സിനലോവ ഗ്രൂപ്പ് അമേരിക്കയിലേക്ക് എത്തിക്കുന്നത്.

സിനലോവ കാർട്ടലിൻ്റെ പ്രവർത്തനങ്ങളെ അമേരിക്ക ഭയപ്പെട്ടിരുന്നു. ഗുസ്‌മാൻ്റെ സാമ്രാജ്യം യുഎസിലേക്കു വ്യാപിക്കാതിരിക്കാൻ കൂടിയാണ് അതിർത്തിയിൽ മതിൽ പണിയുന്നതെന്ന യുഎസ് മുൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ പ്രസ്താവന ഇതിന് തെളിവാണ്.

യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ് എൽ ചാപ്പോയെ ഇപ്പോൾ. ആയുസ്സൊടുങ്ങും വരെ അമേരിക്കൻ ജയിലുകളിൽ കാലം കഴിച്ചാൽ മാത്രം പോര ചാപ്പോ, സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പിഴയായി ഏകദേശം 12.6 ബില്യൺ ഡോളർ അടക്കുകയും വേണം. അനുയായികളിൽ നിന്നുമുള്ള ഭീഷണി പരിഗണിച്ച് കൊളറാഡോയിലെ അതീവ സുരക്ഷാ ജയിലിലാണ് എൽ ചാപ്പോയെ പാർപ്പിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.