1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2015

എല്‍നീനോ പ്രതിഭാസം ഈസ്റ്റേണ്‍ ഓസ്‌ട്രേലിയയെ വരണ്ടതാക്കുമെന്ന് ബ്യൂറോ ഓഫി മീറ്ററോളജി. പെസഫിക് സമുദ്രത്തിലെ വെള്ളം പതിവിലും കൂടുതല്‍ ചൂടാകുന്നത് അന്തരീക്ഷത്തില്‍ വ്യതിയാനങ്ങള്‍ വരുത്തുന്നുണ്ട്. ഇതാണ് എല്‍നിനോ പ്രതിഭാസത്തിന് കാരണമെന്ന് മീറ്ററോളജി വിശദീകരിച്ചു.

അടുത്ത വര്‍ഷത്തിലെ ശരത്കാലം വരെ ഇതിന്റെ പ്രതിഫലനങ്ങള്‍ നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം കരുതുന്നത്. മുന്‍പ് 26 തവണ എല്‍നിനോ ഉണ്ടായിട്ടുണ്ട്, ഇതില്‍ 17 തവണയും അനന്തരഫലമായി വരള്‍ച്ച ഉണ്ടായി.

എല്‍നിനോ എപ്പോഴും ഓസ്‌ട്രേലിയയെ വരള്‍ച്ചയിലേക്ക് നയിക്കില്ലെങ്കിലും മിക്കപ്പോഴും ഇങ്ങനെയാണ് സംഭവിക്കുന്നതെന്ന് ബ്യൂറോ ഓഫ് മീറ്ററോളജിയിലെ ഡോ ലിനെറ്റോ ബെറ്റിയോ പറഞ്ഞു.

വരള്‍ച്ച അനുഭവപ്പെടുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷത്തില്‍ ചൂടു കൂടല്‍, കാട്ടുതീ തുടങ്ങിയവ ഉണ്ടാകുമെന്നും ബ്യൂറോ ഓഫ് മീറ്ററോളജി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മുന്‍ എല്‍നീനോയെ പോലെ ആകണമെന്നില്ലെന്നും ചിലപ്പോള്‍ മുന്‍ അനുഭവങ്ങളേക്കാള്‍ രൂക്ഷമാകുകയോ ചെലപ്പോള്‍ തീവ്രത കുറയുകയോ ചെയ്യാമെന്നും ഇവര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.