
സ്വന്തം ലേഖകൻ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സൗജന്യമായി ധാന്യപ്പൊടി നൽകുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. അറുപതിലേറെ പേർക്കു പരുക്കുണ്ട്.
പണപ്പെരുപ്പം മൂലം ആളുകൾ പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് സർക്കാർ ധാന്യപ്പൊടി വിതരണ കേന്ദ്രങ്ങൾ തുറന്നത്. പലയിടത്തും നീണ്ട ക്യൂവാണ്. തിക്കും തിരക്കും നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുന്നതായി ആക്ഷേപമുണ്ട്.
അതിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബിൽ പാക്കിസ്ഥാൻ ദേശീയ അസംബ്ലി പാസാക്കി.
ചീഫ് ജസ്റ്റിസ് സ്വമേധയാ തീരുമാനമെടുക്കും മുൻപ് 3 മുതിർന്ന ജഡ്ജിമാരുടെ സമിതിയുടെ അംഗീകാരം നേടണമെന്നതാണു പ്രധാന ഭേദഗതി. ഭരണഘടനാവിഷയങ്ങളിൽ കുറഞ്ഞത് 5 ജഡ്ജിമാരുടെ ബെഞ്ചാണു തീരുമാനമെടുക്കേണ്ടതെന്നും ഭേദഗതിയിലുണ്ട്.
ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങൾ പാർലമെന്റ് വെട്ടിക്കുറച്ചില്ലെങ്കിൽ ചരിത്രം മാപ്പു തരില്ലെന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രസ്താവിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല