1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2023

സ്വന്തം ലേഖകൻ: ക്രിസ്തുവെന്ന അവകാശവാദവുമായെത്തിയാൾ കുരിശിലേറ്റുമെന്ന് ഭയന്ന് പോലീസിൽ അഭയം പ്രാപിച്ചു. കെനിയൻ വംശജനാണ് ഇത്തരത്തിൽ പോലീസിനെ സമീപിച്ചിരിക്കുന്നത്. കെനിയൻ വംശജനായ എലിയു സിമിയുവാണ് ഇത്തരത്തിൽ അവകാശവാദം ഉന്നയിച്ചത്.

യേശു ക്രിസ്തുവെന്ന് പറഞ്ഞു നടന്ന ഇയാളെ നാട്ടുകാർ കുരിശിൽ തറയ്ക്കാൻ മുന്നിട്ടിറങ്ങിയതോടെയാണ് ഇയാൾ പോലീസിനെ സമീപിക്കുകയായിരുന്നു. കെനിയയിലെ ബങ്കാമ കൗണ്ടിയിലാണ് നാടകീയ സംഭവം.

ഏറെക്കാലങ്ങളായി യേശു ക്രിസ്തുവിന് സമാനമായ വസ്ത്രധാരണമാണ് ഇയാൾ നടത്തിയിരുന്നത്. ഇയാൾക്ക് നിരവധി അനുയായികളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇയാളെ പരീക്ഷിക്കാൻ പ്രദേശവാസികൾ തയ്യാറെടുത്തതോടെയാണ് ആൾ ദൈവം കുടുങ്ങിയത്.

രാജ്യത്തെ ബങ്കോമ കൗണ്ടിയിലെ ചില നിവാസികൾ തന്നെ കുരിശിൽ കയറ്റാൻ ആസൂത്രണം ചെയ്തതായി ആരോപിക്കുകയും, തന്റെ ജീവൻ സംരക്ഷിക്കാൻ മുൻകൈയെടുക്കുന്ന നടപടികൾ സ്വീകരിക്കുകയുമായിരുന്നു.

എലിയു യഥാർത്ഥ യേശു ക്രിസ്തു തന്നെയാണെങ്കിൽ ഉയർത്തെഴുന്നേൽക്കുമെന്നും നാട്ടുകാർ പ്രചരിപ്പച്ചിരുന്നത്. ഇതിനായി ദുഖവെള്ളി തന്നെ ഇവർ തെരഞ്ഞെടുക്കുകയും ചെയ്തു. ഇതറിഞ്ഞതോടെയാണ് പോലീസിനെ സമീപിച്ചത്.

ഇയാൾ യഥാർത്ഥത്തിൽ യേശു ക്രിസ്തുവാണെങ്കിൽ ആണെങ്കിൽ, മരിച്ച് നിന്ന് മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും സ്വർഗത്തിലേക്ക് കയറുകയും ചെയ്യും. അതിനാൽ അവൻ വിഷമിക്കേണ്ട കാര്യമില്ലെന്നും അവർ ഉറപ്പുനൽകുകയും ചെയ്തു.

സംഭവത്തിൽ നിരവധി കമന്റുകളും സമൂഹമാധ്യമങ്ങളിൽ വന്നിട്ടുണ്ട്. “തീർച്ചയായും യേശുക്രിസ്തുവിനെ പരീക്ഷിച്ചതുപോലെ നാം അവന്റെ വിശ്വാസത്തെ പരീക്ഷിക്കണം,” ഒരാൾ ട്വിറ്ററിൽ അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.