
സ്വന്തം ലേഖകൻ: യുഎസിലും ചൈനയിലും നിർമാണകേന്ദ്രങ്ങൾ ആരംഭിച്ചതിനുശേഷം ഇലോൺ മസ്‌ക് ഇന്ത്യയിലുമെത്തുന്നു. കമ്പനിയുടെ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ പ്ലാന്റ് നിർമിക്കാൻ ബെംഗളുരുവിലാണ് സ്ഥലം അന്വേഷിക്കുന്നത്. ഇന്ത്യയിലെ വൻവളർച്ചാസാധ്യത മുന്നിൽകണ്ടാണ് ടെസ് ലയുടെ വരവ്. ഇറക്കുമതിചെയ്യുന്ന ഘടകഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിനുള്ള പ്ലാന്റാകും നിർമിക്കുക.
ടെസ് ലയുടെ വരവുസംബന്ധിച്ച് കർണാടക മുഖ്യമന്ത്രിയാണ് കഴിഞ്ഞദിവസം വെളിപ്പെടുത്തൽനടത്തിയത്. എന്നാൽ ഇതെക്കുറിച്ച് പ്രതികരിക്കാൻ ടെസ് ല അധികതർ തയ്യാറായിട്ടില്ല. ടെസ് ലയുടെ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കാൻ നേരത്തെതന്നെ ബെംഗളുരുവിൽ ഓഫീസ് അന്വേഷിച്ചിരുന്നു. എയ്‌റോസ്‌പേസ്, ഇലക്ട്രിക് വെഹിക്കിൾ എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലമാണ് ബെംഗളുരുവെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ടെസ് ലയുടെ ഇന്ത്യയിലെ വരവറിയിച്ച് ലോകകോടീശ്വരൻ കൂടിയായ ഇലോൺ മസ്‌ക് കഴിഞ്ഞമാസം ട്വീറ്റ്‌ചെയ്തിരുന്നു. ടെസ് ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്നപേരില്‍ ടെസ് ലയുടെ സബ്‌സിഡിയറി കമ്പനിയായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിനെ മറികടന്ന് ലോക കോടീശ്വര പട്ടികയില്‍ ഈയിടെയാണ് ഇലോണ്‍ മസ്‌ക് ഒന്നാമനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല