1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2021

സ്വന്തം ലേഖകൻ: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ സ്കൂൾ ബസ് ട്രാൻസ്പോർട്ട് കമ്പനിയിലെ 45 മലയാളികളടക്കമുള്ള തൊഴിലാളികൾ ദുരിതത്തിൽ. കൊവിഡ് മൂലം 2020 മാർച്ചിൽ സ്കൂൾ അടച്ചതോടെ തുടങ്ങിയ ദുരിതം ഒരു വർഷമായിട്ടും തുടരുകയാണ്. പ്രയാസത്തിലായ ഇവർക്കു ഇന്ത്യൻ എംബസി ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ചു. കൊവിഡ് മൂലം 2020 മാർച്ചിൽ സ്കൂൾ അടച്ചതോടെ തുടങ്ങിയ ഇവരുടെ ദുരിതം ഒരു വർഷമായിട്ടും തുടരുകയാണ്.

ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ഫിലിപ്പീൻസ്, നൈജീരിയ രാജ്യക്കാരായ 250 പേരിൽ ഇതിനകം പലരും നാട്ടിലേക്കുപോയി. അവശേഷിക്കുന്ന 120 പേർ മുസഫയിലും മഫ്റഖിലെ വർക്കേഴ്സ് വില്ലേജിലുമായി കഴിയുന്നു. മാർച്ച് മുതൽ ഓഗസ്റ്റ് വരെ ശമ്പളമില്ലാത്ത അവധിയായിരുന്നു. ഈ സമയത്ത് കേരള സോഷ്യൽ സെന്ററടക്കം സംഘടനകൾ ഭക്ഷണ സാധനങ്ങൾ എത്തിച്ചിരുന്നതിനാൽ പട്ടിണി കൂടാതെ കഴിഞ്ഞു.

സെപ്റ്റംബർ–ഡിസംബർ മാസങ്ങളിൽ സ്കൂൾ തുറന്നെങ്കിലും ചിലർക്കു മാത്രം ജോലി കിട്ടി. 3250–3500 ദിർഹം ശമ്പളത്തിനു പകരം ലഭിച്ചത് 2000 ദിർഹം. അതിലും 2 മാസത്തെ കുടിശികയുണ്ട്. അതിനിടെ ലേബർ ക്യാംപ് ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും എംബസി ഇടപെട്ടതോടെ തുടരുന്നു. ശമ്പള കുടിശികയും ആനുകൂല്യം ഈടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചെങ്കിലും തുടർ നടപടിക്കു പണമില്ലാത്തതിനാൽ കേസു പിൻവലിച്ചതായി ജീവനക്കാർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.