സ്വന്തം ലേഖകൻ: ദേഹാസ്വാസ്ഥ്യം മൂലം ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ മരിച്ചു. തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തിയതായി എയർലൈൻസ് അറിയിച്ചു. എയർബസ് എ 350 എന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
വിമാനം അമേരിക്കൻ നഗരമായ സീറ്റിലിൽ നിന്ന് തുർക്കിയിലെ ഇസ്തംബൂളിലേക്കുള്ള പോകുകയായിരുന്നെന്ന് എയർലൈൻ വക്താവ് യഹ്യ ഉസ്തുൻ അറിയിച്ചു.
ഇൽസെഹിൻ പെഹ്ലിവാൻ (59) എന്ന പൈലറ്റാണ് മരിച്ചത്. യാത്രാമധ്യേ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. വൈദ്യസഹായം നൽകിയെങ്കിലും മരിച്ചു. തുടർന്നാണ് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തിയത്. സഹ പൈലറ്റുമാരാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ലാൻഡിങ്ങിനു മുമ്പ് തന്നെ പൈലറ്റ് മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല