സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റില്‍ തരംഗമായി ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടേയും കാമുകി മെഗാന്‍ മെര്‍കലിന്റേയും വിവാഹ നിശ്ചയ ഫോട്ടോകള്‍.
ബ്രിട്ടന്റെ കിരീടാവകാശികളില്‍ അഞ്ചാമനായ ഹാരി രാജകുമാരന്റെയും യു.എസ് നടിയും കാമുകിയുമായ മെഗാന്‍ മാര്‍ക്കലെയുടെയും വിവാഹം 2018 മേയ് 19 ന് സെന്റ് ജോര്‍ജ് ചാപ്പലിലാണ് നടക്കുക.
കഴിഞ്ഞ മാസം ആദ്യമാണ് 33കാരനായ ഹാരിയും 36കാരിയായ മാര്‍ക്കലെയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. സുഹൃത്തുക്കള്‍ വഴി 2016 ജൂലൈയിലാണ് ഇരുവരും പരിചയപ്പെടുന്നത്.
മാസങ്ങള്‍ക്ക് ശേഷം മാര്‍ക്കലെയുമായി പ്രണയത്തിലാണെന്ന് ഹാരി ടി.വി ചാനലിലെ അഭിമുഖത്തില്‍ അറിയിച്ചിരുന്നു. 2016 സെപ്തംബറിലാണ് ഇരുവരും ഒരുമിച്ച് ഒരു പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല