1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2022

സ്വന്തം ലേഖകൻ: ആയിരക്കണക്കിന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ നഴ്‌സിംഗ് വേക്കന്‍സികള്‍ 46,828 എന്ന റെക്കോര്‍ഡ് എത്തിയതോടെ അടിയന്തരമായി ആയിരക്കണക്കിന് നഴ്‌സുമാരെ കണ്ടെത്താനായി എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റ് പ്രോഗ്രാം. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ‘We are the NHS’ ക്യാംപെയിന്‍ വിവിധ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയാകും ആളുകളുടെ ജീവിതങ്ങള്‍ മാറ്റിമറിച്ച പ്രൊഫഷനായി നഴ്‌സിംഗിനെ ഉയര്‍ത്തിക്കാണിക്കുക.

എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം ആശുപത്രികള്‍, മെന്റല്‍ ഹെല്‍ത്ത്, കമ്മ്യൂണിറ്റി കെയര്‍, മറ്റ് സേവനങ്ങള്‍ എന്നിവയില്‍ ഒഴിവുള്ള നഴ്‌സിംഗ് പോസ്റ്റുകളുടെ എണ്ണം 46,828 എത്തിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ സേവനങ്ങളില്‍ പത്തിലൊന്ന് നഴ്‌സിംഗ് തസ്തികയില്‍ ആളില്ലെന്നാണ് വ്യക്തമാകുന്നത്.

‘നഴ്‌സിംഗ് ജീവിതം മാറ്റിമറിക്കുന്ന പ്രൊഫഷനാണ്. രണ്ട് ദിവസങ്ങള്‍ പോലും വ്യത്യസ്തമാണ്. ആളുകളുടെ ജീവിതങ്ങളില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ നഴ്‌സ് കരിയര്‍ പരിഗണിക്കണം’, എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് നഴ്‌സ് റൂത്ത് മേയ് പറഞ്ഞു.

നഴ്‌സിംഗ് ക്ഷാമം മുന്‍നിര്‍ത്തിയുള്ള പ്രചരണത്തെ ആര്‍സിഎന്‍ ഇംഗ്ലണ്ട് ഡയറക്ടര്‍ പട്രീഷ്യ മാര്‍ക്വിസ് സ്വാഗതം ചെയ്തു. എന്നാല്‍ നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളം ഉറപ്പാക്കാതെ ഇത്തരം പ്രചരണം വ്യര്‍ത്ഥമാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. ‘ജോലിക്കാരുടെ പ്രതിസന്ധിയും, റിക്രൂട്ട്‌മെന്റും, ഇവരെ നിലനിര്‍ത്താനുമുള്ള പ്രധാന പോംവഴി മാന്യമായ ശമ്പളം നല്‍കുകയാണ്’, മാര്‍ക്വിസ് വ്യക്തമാക്കി.

നഴ്‌സുമാര്‍ക്ക് പണപ്പെരുപ്പത്തിന് മുകളില്‍ 5% ശമ്പള വര്‍ദ്ധന വേണമെന്നാണ് ആര്‍സിഎന്‍ ആവശ്യപ്പെടുന്നത്. അടുത്ത ഏതാനും മാസങ്ങളില്‍ നഴ്‌സുമാര്‍ സമരത്തിന് ഇറങ്ങുന്ന കാര്യത്തില്‍ യൂണിയന്‍ ബാലറ്റ് നടത്തിവരികയാണ്. ബുധനാഴ്ച വരെയാണ് വോട്ടിംഗ് നടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.