1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2020

സ്വന്തം ലേഖകൻ: നീണ്ടു പോയ കൊവിഡ് അടച്ചുപൂട്ടലിന് ശേഷം ഇംഗ്ലണ്ടിലെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ സ്കൂളിലേക്ക് മടങ്ങുന്നു. സ്‌കൂൾ അവധിക്ക് മുൻപ് തന്നെ ചില വിഭാഗങ്ങൾക്ക് ക്ലാസുകൾ ആരംഭിച്ചെങ്കിലും പൂർണ്ണമായും വിദ്യാർഥികൾ ക്ലാസുകളിലേക്ക് തിരിച്ചെത്തുന്നത് ഇന്ന് മുതലാണ്. സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്ക് അടുത്ത ആഴ്ച മുതലാണ് ക്ലാസ്.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്‌കൂളുകൾ തുറക്കുന്നത്. സ്‌കൂളുകളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് സ്കൂളുകൾ‌ വ്യത്യസ്‌തമായി തന്നെ കാണപ്പെടും, വൺ‌വേ സിസ്റ്റങ്ങൾ‌, സ്‌ക്രീനുകൾ‌ വിവിധ ഗ്രൂപ്പുകളായി വിദ്യാർത്ഥികൾ സ്‌കൂളുകളിൽ എത്തുന്ന സമയം തിരികെ പോകുന്ന സമയം, തുടങ്ങി നിരവധി മാറ്റങ്ങളാണ് വിദ്യാർത്ഥികൾ അഭിമുഖീകരിക്കുക.

വിദ്യാർത്ഥികൾക്ക് കൊവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് ഇൻ‌ഡക്ഷനുകൾ‌ നൽ‌കുന്നതിനാൽ‌ അവരുടെ “ബബിൾ‌” ഗ്രൂപ്പുകളിൽ‌ തുടരുക, സാമൂഹിക അകലം എവിടെ ഉപയോഗിക്കണം എന്നിങ്ങനെയുള്ള പുതിയ നിയമങ്ങൾ‌ മനസ്സിലാക്കാൻ ആദ്യ ദിവസത്തോടെ ആകുമെന്ന നിഗമനത്തിലാണ് അധ്യാപകർ. .

നീണ്ട ഗ്യാപ്പിന് ശേഷമുള്ള സമ്പർക്കത്തിലൂടെ വിദ്യാർത്ഥികളെ വിലയിരുത്തുന്നതിനും അവരുടെ കഴിവുകൾ മനസ്സിലാക്കുന്നതിനും ആയിരിക്കും ആദ്യ ആഴ്ച്ചകളിൽ അധ്യാപകരുടെ ശ്രമം. ഇംഗ്ലണ്ടിൽ ഹാജർ നിർബന്ധമാണെങ്കിലും എത്ര മാതാപിതാക്കൾ മക്കളെ തിരിച്ചയക്കാൻ പദ്ധതിയിടുന്നുവെന്ന് വ്യക്തമല്ല. അടുത്തിടെയുള്ള ചില വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്, കുട്ടികളെ ക്ലാസിലേക്ക് തിരികെ കൊണ്ടുവരാൻ കുടുംബങ്ങൾ താൽപ്പര്യപ്പെടുന്നുവെങ്കിലും ചിലരെങ്കിലും അതിന് തയ്യാറല്ലെന്നാണ്.

ആഴ്ചകൾക്കുമുമ്പ് വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക് തിരിച്ചെത്തിയ സ്കോട്ട്ലൻഡിൽ 10 വിദ്യാർത്ഥികളിൽ ഒരാൾ വീതം കുറവാണെന്ന് ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകൾ കാണിക്കുന്നു. എന്നാലിത് പനിയും ജലദോഷവും ഉൾപ്പെടുയുള്ള ഇൻഫ്ലുവൻസ വൈറസ് രോഗബാധ മൂലമാണെന്നാണ് ഔദ്യോഗിക വിശദീകരണം.

വടക്കൻ അയർലണ്ടിലെ വിദ്യാർത്ഥികൾ ഇതിനകം തന്നെ സ്‌കൂളുകളിൽ തിരിച്ചെത്തി, വെയിൽസിൽ ഈ ആഴ്ച അവസാനത്തോടെയാണ് സ്‌കൂളുകൾ തുറക്കുന്നത്. രണ്ടിടത്തും കർശനമായ കൊവിഡ് പ്രതിരോധ മാർഗങ്ങൾ പിന്തുടർന്നായിരുക്കും പഠനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.