1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2015


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സിക്ക് മാഞ്ചസ്റ്റര്‍ സിറ്റിയോട് നാണംകെട്ട തോല്‍വി. സീസണിലെ രണ്ടാം മത്സരത്തിനിറങ്ങിയ ചെല്‍സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്. സിറ്റിക്ക് വേണ്ടി അഗ്യൂറോയും കാംപനിയും ഫെര്‍ണാണ്ടീന്യോയുമാണ് ഗോളുകള്‍ നേടിയത്.

ആദ്യ മത്സരത്തില്‍ സ്വാന്‍സിയോട് സമനില വഴങ്ങിയ ചെല്‍സിക്ക് രണ്ടാം മത്സരത്തില്‍ വിജയപ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും റെഡ് ഡെവിള്‍സിനോട് മൈതാനത്തില്‍ ഇറങ്ങി പൊരുതാന്‍ പോലുമായില്ല. വെസ്റ്റബ്രോമിനെ തകര്‍ത്ത് എത്തിയ സിറ്റി ചെല്‍സിയെ സ്വന്തം തട്ടകത്തില്‍ നാണംകെടുത്തി എന്ന് തന്നെ പറയാം. സിറ്റിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ചെല്‍സി പ്രതിരോധ നിരയെ അലട്ടിതുടങ്ങി. 31 ആം മിനിറ്റില്‍ ചെല്‍സി പ്രതിരോധം പാളിയപ്പോള്‍ അഗ്യൂറോയുടെ ഷോട്ട് ലക്ഷ്യം കണ്ടു.

രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ ജോണ്‍ ടെറിയെമാറ്റി കെര്‍ട്ട് സൂമയെ ഇറക്കി മൌറീന്യോ തന്ത്രം മാറ്റിയെങ്കില്ലും, 79 ആം മിനിറ്റില്‍ പ്രതിരോധം വീണ്ടു പാളി. സിറ്റി നായകന്‍ വാസോണ്‍ കംപനിയുടെ ഹെഡര്‍ ചെല്‍സി ഗോളി അസ്മീര്‍ ബെഗോവിച്ചിനെ കബളിപ്പിച്ച് വലയിലേക്ക്.
ആറ് മിനിറ്റു കൂടി പിന്നിട്ടപ്പോള്‍ മാന്‍സിറ്റിയുടെ മൂന്നാം ഗോളും പിറന്നു. 20 വാര അകലെ നിന്നുളള ഫെര്‍ണാണ്ടീന്യോയുടെ ഷോട്ട് കൂടി ലക്ഷ്യത്തില്‍ എത്തിയപ്പോള്‍ സിറ്റിക്ക് സമ്പൂര്‍ണ്ണ ജയം നേടനായി.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ആര്‍സണല്‍ സീസണിലെ ആദ്യ വിജയം നേടി. കളിയുടെ 16ാം മിനിറ്റില്‍ ഒലിവര്‍ ജിറൂഡിലൂടെ ലീഡ് നേടിയ ആഴ്‌സനലിന് ജോയല്‍ വാര്‍ഡ് 28ാം മിനിറ്റില്‍ മറുപടി നല്‍കി. ഒടുവില്‍ രണ്ടാം പകുതിയില്‍ ഡെലേനിയുടെ സെല്‍ഫ് ഗോളാണ് ആര്‍സണലിനെ രക്ഷിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.