
സ്വന്തം ലേഖകൻ: വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ വേണ്ടി പുതിയ ഓഫർ പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്‌സ്. ‘മിഷന്‍ ഇംപോസിബിളി’ലൂടെയാണ് ഇത്തിഹാദ് ഈ പരിമിതകാല ഓഫര്‍ നല്‍കുന്നത്. യാത്രക്കാർക്ക് വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരം ആണ് ഒരുക്കുന്നത്.
ഇന്ത്യയിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഈ ഓഫറിലൂടെ സാധിക്കും. 895 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. മുംബൈയിലേക്ക് എക്കണോമി ക്ലാസില്‍ 895 ദിര്‍ഹം, ദില്ലിയിലേക്ക് 995ദിര്‍ഹം, എന്നിങ്ങനെയാണ് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള നിരക്ക്. യൂറോപ്പിലേക്ക് 2,445 ദിര്‍ഹം, സുറിച്ചിലേക്കുള്ള എക്കണോമി ക്ലാസ് ടിക്കറ്റ് 2,445 ദിര്‍ഹം നിരക്ക്. 14,995 ദിര്‍ഹത്തിന് ബിസിനസ് ക്ലാസ് ടിക്കറ്റും ലഭിക്കും.
ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ യാത്രക്കാര്‍ ഈ വര്‍ഷം സെപ്തംബര്‍ 10 മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാൻ സാധിക്കും. ഓഫര്‍ ജൂലൈ 31 വരെ മാത്രമേ ഉള്ളൂ. ഈ സമയത്ത് ടിക്കറ്റ് എടുത്താൽ സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളിൽ സഞ്ചരിക്കാൻ സാധിക്കും. മിഷന്‍ ഇംപോസിബിളിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വലിയ ഓഫറുകൾ പ്രഖ്യാപിച്ചിട്ട് യാത്രക്കാരുടെ യാത്ര സുഖമമാക്കാൻ സാധിക്കുന്ന തരത്തിലുള്ള ഓഫറുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് ചീഫ് റെവന്യു ഓഫീസര്‍ അറിക് ദീ പറഞ്ഞു.
വേനല്‍ക്കാലത്ത് വിമാനയാത്രകൾ വർധിക്കും. സ്ക്കൂളുകൾക്ക് അവധിയായതിനാൽ പലരും വലിയ യാത്രകൾ എല്ലാം പ്ലാൻ ചെയ്യുന്ന സമയമാണ്. ഇത്തിഹാദിന്റെ ‘ഇംപോസിബിള്‍’ ഓഫറിലൂടെ നിങ്ങളുടെ യാത്രാ ദൗത്യങ്ങള്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് ചീഫ് റെവന്യു ഓഫീസര്‍ അറിക് ദീ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല