1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2021

സ്വന്തം ലേഖകൻ: യു.എ.ഇയിലെ ഔദ്യോഗിക ടെലികമ്യൂണിക്കേഷൻ സ്​ഥാപനമായ ഇത്തിസാലാത്തിൽ ​േജാലി​െക്കത്തിയ തൊഴിലാളികൾക്ക് ലഭിച്ചത് അപ്രതീക്ഷിത സമ്മാനം. മക്കളുടെ പഠനത്തിന്​ 25,000 ദിർഹം (അഞ്ച്​ ലക്ഷം രൂപ) വീതം സ്​കോളർഷിപ്​ നൽകിയാണ്​ തൊഴിലാളി ദിനമായ മേയ്​ ഒന്നിന് കമ്പനി അധികൃതർ അവർക്ക്​​ യാത്രയയപ്പ്​ നൽകിയത്​. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കാണ്​ മക്കളുടെ വിദ്യാഭ്യാസത്തിനായി സ്​കോളർഷിപ്​ നൽകിയത്​.

ഇത്തിസാലാത്തി​െൻറ ചില ജോലികൾക്കായി ഇന്ത്യക്കാരടക്കം 15ഓളം തൊഴിലാളികളെ മരുഭൂമിയിൽ നിയോഗിച്ചിരുന്നു. മക്കളുടെ വിദ്യാഭ്യാസ പൂർത്തീകരണത്തിനായി നാടുവിട്ട്​ ജോലി ചെയ്യുന്നവരായിരുന്നു ഇവരിൽ ഏറെയും. വിവിധ ക്യാമ്പുകളിൽ നിന്നുള്ള ഇവരെ മാനേജ്​മെൻറ്​ മേയ് ദിനത്തിൽ ആദരിക്കാൻ തീരുമാനിക്കുകയായിരുന്നു. ജോലി അവസാനിച്ച ദിവസം രാത്രി വിളിച്ച യോഗത്തിൽ തൊഴിലാളികളുടെ കഷ്​ടതകളും മക്കളുടെ വിദ്യാഭ്യാസവുമാണ്​ തൊഴിലുടമ സംസാരിച്ചത്​.

അതിനൊപ്പം, അദ്ദേഹത്തിന്​ പിന്നിലെ സ്​ക്രീനിൽ ഇങ്ങനെ തെളിഞ്ഞു- ‘ഈ ദിനം നിങ്ങളുടേതാണ്​. നിങ്ങളാണിതി​െൻറ സ്രഷ്​ടാക്കൾ​. അതിനാൽ, നിങ്ങളുടെ കുട്ടികളുടെ നാളെകൾ ഞങ്ങൾ ഏറ്റെടുക്കുന്നു. അവരുടെ ഭാവി ശോഭനമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഇത്തിസാലാത്ത് 25,000 ദിർഹം സ്കോളർഷിപ് നൽകും’.

ലക്ഷക്കണക്കിന്​ തൊഴിലാളികളാണ്​ മരുഭൂമിയിൽ പണിയെടുക്കുന്നത്​. തുച്ഛ​വേതനത്തിനാണ്​ പലരും ജോലി ചെയ്യുന്നത്​. വിശ്രമ ജീവിതം നയിക്കേണ്ട സമയത്ത്​ പോലും പൊരിവെയിലിൽ കഷ്​ടപ്പെടുന്നവരുണ്ട്​. ഇവർക്ക്​ ആദരമർപ്പിക്കാൻ കൂടിയായിരുന്നു ഇത്​. 65 വയസ്സിന്​ മുകളിലുള്ള തൊഴിലാളികളും അക്കൂട്ടത്തിലുണ്ടായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ സന്തോഷം വിഡിയോയിലൂടെ ഇത്തിസാലാത്ത് പങ്കുവെച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.