1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2023

സ്വന്തം ലേഖകൻ: ഇയു അതിർത്തികളിൽ ഇഇഎസ് സംവിധാനം അടുത്ത വർഷം. ഇതോടെ 2024 ഒക്ടോബര്‍ 6 ന് ഇഇഎസ് സമാരംഭിക്കും. ഫോക്സ്റേറാണിനെ കാലെയ്സുമായി ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ റെയില്‍വേ ടണലായ യൂറോടണല്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളും അംഗരാജ്യങ്ങളും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

2024 ല്‍ വേനല്‍ക്കാലത്ത് നടക്കാനിരിക്കുന്ന പാരിസ് ഒളിംപിക്സ് അവസാനിച്ചതിന് ശേഷം ഇഇഎസ് ആരംഭിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ഫ്രാന്‍സാണ് പുതിയ തീയതിക്ക് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതിനായുള്ള പരിശോധന കിയോസ്കുകള്‍ പാരിസില്‍ പരീക്ഷിച്ചു, കൂടുതൽ മികച്ചതാക്കാനായി പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് ഫ്രാന്‍സ് വെളിപ്പെടുത്തിയത്. ഫ്രഞ്ച് അധികാരികള്‍ 544 പുതിയ കിയോസ്കുകളുടെയും 250 ടാബ്​ലെറ്റുകളുടെയും ഓര്‍ഡര്‍ നല്‍കിയിരുന്നു.

2017-ല്‍ ആരംഭിച്ച ഇഇഎസ്, ഇയു അതിന്‍റെ ബാഹ്യ അതിര്‍ത്തികള്‍ ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഒരു സംവിധാനമാണ്. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യ പരിധിക്കുള്ളിലേക്ക് പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്ന വ്യക്തികളില്‍ നിന്ന് ബയോമെട്രിക് ഡാറ്റ ശേഖരിച്ച്, സുരക്ഷാ ഭീഷണികള്‍ തടഞ്ഞുകൊണ്ട് ഇയുവിനെ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇഇഎസ് സിസ്ററത്തിന് കീഴില്‍ യാത്രക്കാര്‍, യൂറോപ്പിലേക്ക് പ്രവേശിച്ച ഉടന്‍ തന്നെ ഫിംഗര്‍ പ്രിന്റ് എടുക്കുന്നതിനും ഫെയ്സ് സ്കാനിങ്ങിനും സമ്മതം നല്‍കിയിരിയ്ക്കണം.യൂറോപ്യന്‍ കമ്മീഷന്‍ പ്രതിനിധികള്‍ വെളിപ്പടുത്തുന്നതു പ്രകാരം 25 അംഗ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കും (സൈപ്രസ്സും, അയര്‍ലന്‍ഡും ഒഴികെയുള്ള എല്ലാ അംഗരാജ്യങ്ങളൂം) നോര്‍വേ, ഐസ്ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, ലിസ്ററന്‍സൈ്ററന്‍ എന്നീ നാല് നോണ്‍ ഇ യു രാജ്യങ്ങളിലേക്കും ആദ്യമായി ഈ സിസ്ററത്തില്‍ ഫിംഗര്‍ പ്രിന്റും ഫെയ്സ് സ്കാനും നടത്തേണ്ടി വരും എന്നാണ്.

ഈ സിസ്ററം യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്ററവുമായി (ETIAS) അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു, ഒക്ടോബറില്‍, ഇയു കൗണ്‍സില്‍ യഥാക്രമം 2024 ലെ ശരത്കാലത്തും 2025 ലെ വസന്തകാലത്തും EES, ETIAS എന്നിവ നടപ്പിലാക്കുന്നതിനുള്ള ഒരു റോഡ്മാപ്പ് പുറത്തിറക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.