1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2021

സ്വന്തം ലേഖകൻ: യുഎസ് ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് വാതിൽ തുറന്ന് യൂറോപ്യൻ യൂണിയൻ. കോവിഡ് മഹാമാരി പടർന്നു പിടിച്ച് ഒരു വർഷത്തിന്​ ശേഷമാണ്​ യൂറോപ്യൻ യൂണിയൻ വിനോദ സഞ്ചാരത്തിനുള്ള വിസ നൽകുന്നത്​ പുനഃരാരംഭിക്കുന്നത്​. യു.എസ്​, അൽബേനിയ, ആസ്​ട്രേലിയ, ഇസ്രായേൽ, ജപ്പാൻ, ലെബനൻ, ന്യൂസിലാൻഡ്​, റിപബ്ലിക്​ ഓഫ്​ നോർത്ത്​ മാസിഡോണിയ, റുവാണ്ട, സിംഗപ്പൂർ, സെർബിയ, ദക്ഷിണകൊറിയ, തായ്​ലാൻഡ്​, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പ്രവേശനാനുമതി.

വിവിധ രാജ്യങ്ങളിലെ കോവിഡ്​ സാഹചര്യം പരിഗണിച്ചാണ്​ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരിക്കുന്നതെന്ന്​ ഇ.യു അറിയിച്ചു. നിയന്ത്രണങ്ങൾ നീക്കിയെങ്കിലും യൂറോപ്പിലെത്തുന്ന സഞ്ചാരികൾ കോവിഡ്​ പ്രോ​ട്ടോകോൾ കർശനമായി പാലിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഇതിനൊപ്പം 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധനാ ഫലവും വേണം. അംഗരാജ്യങ്ങൾക്ക്​ വേണമെങ്കിൽ സഞ്ചാരികൾക്ക്​ 14 ദിവസത്തെ ക്വാറൻറീൻ നിർദേശിക്കാമെന്നും ഇ.യു വ്യക്​തമാക്കിയിട്ടുണ്ട്​.

കഴിഞ്ഞ വർഷം ജൂണിൽ നടന്ന യൂറോപ്യൻ യൂണിയൻ യോഗത്തിൽ ഘട്ടം ഘട്ടമായി ഇളവുകൾ അനുവദിക്കാമെന്ന്​ തീരുമാനമെടുത്തിരുന്നു. ഇതി​െൻറ ഭാഗമായാണ്​ ഇപ്പോൾ ഇളവുകൾ അനുവദിച്ചിരിക്കുന്നത്​. യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതുമായ ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ്റെ മാർഗനിർദേശങ്ങൾ അംഗരാജ്യങ്ങൾ അതേപടി അംഗീകരിക്കുകയല്ല വേണ്ടതെന്നും സംഘടന വ്യക്​തമാക്കി. അതാത്​ രാജ്യങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച്​ തീരുമാനം എടുക്കാവുന്നതാണെന്നാണ് ഇ.യു നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.