സ്വന്തം ലേഖകന്‍: യൂറോപ്പിലെത്തുന്ന കുടിയേറ്റക്കാരുടെ പുനരധിവാസം സംബന്ധിച്ച് ഇയു നേതാക്കള്‍ തമ്മില്‍ ധാരണയായി. ബ്രസല്‍സില്‍ നടന്ന യോഗത്തില്‍ ഒമ്പതു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കു ശേഷമാണ് ധാരണയായത്. അംഗരാജ്യങ്ങളില്‍ അഭയാര്‍ഥികളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്യാംപുകള്‍ തുറക്കാനും അനധികൃത കുടിയേറ്റക്കാരെ വേര്‍തിരിക്കാനുള്ള നടപടികള്‍ക്കും തീരുമാനമായിട്ടുണ്ട്.
എന്നാല്‍ ഏതൊക്കെ രാജ്യങ്ങളില്‍ കുടിയേറ്റ നിയന്ത്രണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ കേന്ദ്രങ്ങളില്‍ നിന്നുള്ള പുനരധിവാസം പിന്നീടാണ് നടക്കുക. അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി തുര്‍ക്കിക്ക് നല്‍കിവരുന്ന ധനസഹായം വര്‍ധിപ്പിക്കാനും ഉത്തര കൊറിയക്കുള്ള ധനസഹായത്തില്‍നിന്ന് 50 കോടി യൂറോ ഒഴിവാക്കാനും അംഗരാജ്യങ്ങള്‍ തീരുമാനിച്ചു.
അതിനിടെ, ഇറ്റലിയിലെത്തുന്ന അഭയാര്‍ഥികളെ സ്വീകരിക്കാന്‍ നടപടികള്‍ എടുക്കുന്നില്ലെങ്കില്‍ ഇക്കാര്യങ്ങളില്‍നിന്ന് പിന്മാറുമെന്ന് ഇറ്റലി ഭീഷണി മുഴക്കി. 2018ല്‍ 80,000 അഭയാര്‍ഥികള്‍ യൂറോപ്പിലെത്തുമെന്നാണ് യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ കണക്കുകൂട്ടല്‍. 2017ലെത്തിയ അഭയാര്‍ഥികളുടെ നേര്‍പകുതിയാണിത്. 2015ല്‍ 10 ലക്ഷത്തിലേറെ അഭയാര്‍ഥികളാണ് യൂറോപ്പിലെത്തിയത്. അഭയാര്‍ഥി പ്രശ്‌നത്തില്‍ തീരുമാനമായതോടെ ബ്രെക്‌സിറ്റ്, യൂറോ സോണ്‍ എന്നിവയായിരിക്കും ഇനി ഇയുവിന്റെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല